കൊവിഡ് 19; ഒമാനില്‍ ജീവനക്കാരുടെ ശമ്പളം കുറയ്ക്കരുതെന്ന് സ്വകാര്യ കമ്പനികള്‍ക്ക് നിര്‍ദേശം

 


ADVERTISEMENT

മസ്‌ക്കറ്റ്: (www.kvartha.com 30.03.2020) കൊവിഡ് കാലത്ത് ഒമാനില്‍ സ്വകാര്യമേഖലയില്‍ ജോലിചെയ്യുന്ന ജീവനക്കാരുടെ ശമ്പളം കുറയ്ക്കരുതെന്ന് ഒമാന്‍ മജ്‌ലിസ് അല്‍ ശൂറയടോപ്പം മാനവ വിഭവ ശേഷി മന്ത്രാലയവും. ജോലിക്ക് ഹാജരാകുവാന്‍ കഴിയാത്ത സ്വദേശികളില്‍ നിന്ന് പരാതി ലഭിച്ച സാഹചര്യത്തിലാണ് മജ്‌ലിസ് ശൂറയുടെ സ്വകാര്യമേഖലയ്ക്ക് ഈ നിര്‍ദേശം.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തി സമയം കുറച്ചതിനാലും രോഗ പ്രതിരോധത്തിന്റെ ഭാഗമായി അവധി നല്‍കിയതുമൂലവും ചില സ്വകാര്യ കമ്പനികള്‍ തൊഴിലാളികളുടെ ശമ്പളം കുറക്കുന്നുവെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം കണ്ടെത്തി. ഇതോടെയാണ് കൊവിഡ് കാലയളവില്‍ ജീവനക്കാരുടെ ശമ്പളം കുറക്കരുതെന്നു മാനവ വിഭവ ശേഷി മന്ത്രാലയവും സ്വകാര്യ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയത്.

കൊവിഡ് 19; ഒമാനില്‍ ജീവനക്കാരുടെ ശമ്പളം കുറയ്ക്കരുതെന്ന് സ്വകാര്യ കമ്പനികള്‍ക്ക് നിര്‍ദേശം

Keywords:  Muscat, News, Gulf, World, COVID19, Complaint, Job, Salary, Employees, Oman, Covid 19; Do not reduce employee salary
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia