കൊവിഡ് 19; സൗദിയില്‍ കര്‍ഫ്യൂ ലംഘിച്ചാല്‍ പിഴ 10,000 റിയാല്‍, ആവര്‍ത്തിച്ചാല്‍ ഇരട്ടിയാകും, മൂന്നാം തവണയും ലംഘനമുണ്ടായാല്‍ ജയില്‍ ശിക്ഷ

 


റിയാദ്: (www.kvartha.com 24.03.2020) കൊവിഡ് ബാധയുടെ വ്യാപനം തടയുന്നതിന്റെ പശ്ചാത്തലത്തില്‍ സൗദിയില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്ക് ശിക്ഷാ നടപടികളുമായി അധികൃതര്‍. കര്‍ഫ്യൂ ലംഘിച്ചാല്‍ 10,000 റിയാല്‍ പിഴ നല്‍കേണ്ടിവരും. കര്‍ഫ്യൂ ലംഘനം രണ്ടാം തവണയും ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. മൂന്നാം തവണയും ലംഘനമുണ്ടായാല്‍ ജയിലില്‍ അടയ്ക്കും. നിരോധന നിയമം ലംഘിക്കുന്നഎല്ലാവര്‍ക്കും ശിക്ഷാ നടപടികള്‍ ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

കൊവിഡ് ബാധയുടെ വ്യാപനം തടയുന്നതിനായി സൗദിയില്‍ തിങ്കളാഴ്ച മുതല്‍ എല്ലാ ദിവസവും വൈകീട്ട് ഏഴ് മണി മുതല്‍ രാവിലെ ആറ് മണി വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. സൗദിയില്‍ അടുത്ത 21 ദിവസത്തേക്ക് കര്‍ഫ്യൂ ബാധകമായിരിക്കും. ഈ സമയ പരിധിയില്‍ അവശ്യ സര്‍വിസ് ഒഴികെ മുഴുവന്‍ സ്ഥാപനങ്ങളും അടക്കേണ്ടി വരും.

കൊവിഡ് 19; സൗദിയില്‍ കര്‍ഫ്യൂ ലംഘിച്ചാല്‍ പിഴ 10,000 റിയാല്‍, ആവര്‍ത്തിച്ചാല്‍ ഇരട്ടിയാകും, മൂന്നാം തവണയും ലംഘനമുണ്ടായാല്‍ ജയില്‍ ശിക്ഷ

ജനങ്ങള്‍ എല്ലാവരും അവരുടെ വീടുകളില്‍ തന്നെ കഴിയണമെന്നും കൊവിഡ് 19 പടരാതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും സല്‍മാന്‍ രാജാവിന്‍രെ ഉത്തരവില്‍ പറയുന്നു. അതേസമയം ആരോഗ്യ മേഖല, സുരക്ഷാ വിഭാഗം, സൈന്യം, മാധ്യമങ്ങള്‍ എന്നിവക്ക് കര്‍ഫ്യൂവില്‍ ഇളവുണ്ടാകും. കര്‍ഫ്യൂ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സുരക്ഷാ വിഭാഗം പരിശോധന ശക്തമായുണ്ടാകും.

Keywords:  Riyadh, News, Gulf, World, Fine, Jail, COVID19, Curfew, Violators, Saudi Arabia, Covid 19; Curfew violators in Saudi Arabia to face fines of up to SR10,000
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia