12 ഇന്ത്യക്കാര്‍ക്ക് ദുബായ് പാര്‍ക്കില്‍ അന്തിയുറങ്ങാന്‍ അനുമതി

 


12 ഇന്ത്യക്കാര്‍ക്ക് ദുബായ് പാര്‍ക്കില്‍ അന്തിയുറങ്ങാന്‍ അനുമതി
ദുബായ്: പന്ത്രണ്ട് ഇന്ത്യക്കാരായ തൊഴിലാളികള്‍ക്ക് ദുബായ് പാര്‍ക്കില്‍ അന്തിയുറങ്ങാന്‍ കോടതി അനുമതി നല്‍കി. രണ്ട് മാസത്തോളം നീണ്ട വിചാരണയ്ക്കൊടുവിലാണ്‌ തൊഴിലാളികള്‍ക്ക് അനുകൂലമായി കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. തൊഴിലുടമ ശമ്പളം നല്‍കാതെ ഇന്ത്യയിലേയ്ക്ക് കടന്നതിനെത്തുടര്‍ന്ന്‌ കെണിയിലകപ്പെട്ട തൊഴിലാളികള്‍ക്കാണ്‌ കോടതി വിധി ആശ്വാസമായത്.

ഒന്‍പത് മാസത്തെ ശമ്പളമാണ്‌ ഇവര്‍ക്ക് ലഭിക്കാനുള്ളത്. സത്‌വയില്‍ ഇവര്‍ താമസിച്ചിരുന്ന ഒറ്റ മുറിക്ക് വാടക നല്‍കാന്‍ സ്പോണ്‍സര്‍ തയ്യാറാകാത്തതിനെതുടര്‍ന്ന്‌ ഇവര്‍ പാര്‍ക്കില്‍ അന്തിയുറങ്ങാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

തൊഴിലാളികളുടെ ശമ്പള   കു­ടിശ്ശിക സംബന്ധിച്ചും കോടതി ദിവസങ്ങള്‍ക്ക് മുന്‍പ് വിധി പറഞ്ഞിരുന്നു. തൊഴിലുടമയോട് ശമ്പള കുടിശിഖ നല്‍കാനാവശ്യപ്പെട്ട കോടതി ഇവര്‍ക്ക് നാട്ടിലെത്താനുള്ള വിമാനടിക്കറ്റ് അടക്കം കോടതി ചിലവും നല്‍കാന്‍ ഉത്തരവിട്ടു. ഓട്രോണിക്സ്‌ എന്ന കമ്പനിയുടെ ഉടമ റോയ്ഡിന്‍ റോകിനോട് 18,000 ദിര്‍ഹം മുതല്‍ 32,000 ദിര്‍ഹം വരെ നല്‍കാനാണ്‌ കോടതി ഉത്തരവിട്ടിരിക്കുന്നത്.

English Summery
The 12 Indian workers, who were stranded after their boss absconded to India without paying their salary for nine months, are now out on the streets
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia