റാസല്‍ ഖൈമയില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു

 


റാസല്‍ ഖൈമ: (kvartha.com 12.06.2016) റാസല്‍ ഖൈമയിലുണ്ടായ വാഹനപാകടത്തില്‍ ദമ്പതികള്‍ മരിച്ചു. ബുധനാഴ്ച രാവിലെ 11 മണിക്കാണ് അപകടത്തെ കുറിച്ച് ട്രാഫിക് പോലീസില്‍ വിവരം ലഭിക്കുന്നത്.

63കാരനായ എമിറേറ്റിയും 39കാരിയായ ഭാര്യയുമാണ് മരിച്ചത്. ഭാര്യ ഏഷ്യക്കാരിയാണ്. അപകട സ്ഥലത്ത് വെച്ചുതന്നെ ദമ്പതികള്‍ക്ക് മരണം സംഭവിച്ചിരുന്നു.

പ്രധാന റോഡിലേയ്ക്ക് കടക്കുന്നതിനിടയില്‍ എതിരെ വന്ന വാഹനമിടിച്ചാണ് അപകടമുണ്ടായത്. മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
റാസല്‍ ഖൈമയില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു


SUMMARY: An Emirati and his Asian wife died in an accident in Ras Al Khaimah on Wednesday.

Keywords: UAE, Accident, Lt. Ibrahim Saif Al Mazroui, Director of Traffic and Patrols Branch, Digdaga Police Station, Received, A call, Wednesday, Morning, Accident, 63-year-old, UAE national, MAO, 39-year-old, Asian wife
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia