വിവാഹ രജിസ്റ്റര്‍ കോടതിയില്‍ ഹാജരാക്കി; അവിഹിത ഗര്‍ഭധാരണ കേസില്‍ നിന്നും യുവതി മോചിതയായി
Jul 3, 2012, 21:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദുബായ്: അവിഹിത ഗര്‍ഭധാരണം നടത്തിയെന്ന പരാതിയെത്തുടര്‍ന്ന് അറസ്റ്റിലായ ഫിലിപ്പീന് സ്വദേശിയായ യുവതി കോടതിയില്‍ വിവാഹ രജിസ്റ്റര്‍ ഹാജരാക്കിയതിനെത്തുടര്‍ന്ന് കേസില്‍ നിന്നും മോചിതയായി.
ഫേസ്ബുക്കിലൂടെ പരിചയത്തിലായ 29 കാരനായ ഈജിപ്ഷ്യന്‍ യുവാവ് തന്റെ ഭര്‍ത്താവാണെന്നും താന്‍ വിവാഹിതയാണെന്നും യുവതി കോടതിയില്‍ വ്യക്തമാക്കിയെങ്കിലും കോടതി അത് മുഖവിലയ്ക്കെടുത്തിരുന്നില്ല. ഒടുവില്‍ യുവതി ഫിലിപ്പീന് കോണ്‍സുലേറ്റില്‍ നിന്നും തന്റെ വിവാഹ രജിസ്റ്ററിന്റെ തര്‍ജ്ജമ ചെയ്ത കോപ്പി സംഘടിപ്പിക്കുകയും ഇത് കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.
33കാരിയായ യുവതി ദുബായില്‍ സെയില്‍സ് ഗേളായി ജോലി ചെയ്തുവരികയാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് ഫേസ്ബുക്കിലൂടെ പരിചയത്തിലായ ഈജിപ്ഷ്യന്‍ യുവാവുമായി യുവതി വിവാഹിതയായത്.
English Summery
Dubai: A couple landed in court facing charges of having consensual sex that resulted in an illegitimate pregnancy after they met on Facebook and their relation blossomed into a love affair.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

