SWISS-TOWER 24/07/2023

2020 ഓടെ സ്തനാര്‍ബുദം നിയന്ത്രണ വിധേയമാക്കുമെന്ന്

 


ADVERTISEMENT

ദുബൈ: (www.kvartha.com 03.11.2014) സ്തനാര്‍ബുദത്തെ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ബ്രസ്റ്റ് കാന്‍സര്‍ കോ അലീഷന്‍ എന്ന സംഘടന നടത്തിവരുന്ന ലോകവ്യാപകമായ കാമ്പയിന്‍ വിജയത്തിലെത്താന്‍ കൂട്ടായ പരിശ്രമങ്ങള്‍ ആവശ്യമാണെന്ന് ലോക പ്രശസ്തന കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. വിവേക രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

'കാന്‍സറിനെതിരെയുള്ള പോരാട്ടം' എന്ന വിഷയത്തില്‍ അസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറിന്റെ
സി.എം.ഇ ഡിവിഷനായ സിനര്‍ജ് സംഘടിപ്പിച്ച സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020 ജനുവരി ഒന്ന്, സ്തനാര്‍ബുദമില്ലാത്ത ലോകത്തിന്റെ ആദ്യ ദിവസമാകും എന്ന്
പ്രതീക്ഷയിലാണ് ഇതിനെതിരെ പൊരുതുന്ന വിദഗ്ധരും സാമൂഹ്യ പ്രവര്‍ത്തകരുമെല്ലാം. ശക്തമായ മുന്‍കരുതലുകളും ഫലവത്തായ പ്രതിരോധ മാര്‍ഗങ്ങളും വഴി ഈ ലക്ഷ്യം സാക്ഷാത്കരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

സ്തനാര്‍ബുദം തടയുന്നതിനുള്ള പ്രതിരോധ വാക്‌സിന്‍ വികസിപ്പിച്ചെടുക്കുകയാണിപ്പോള്‍
എന്‍.ബി.സി.സി. സ്തനാര്‍ബുദത്തിന്റെ വ്യാപനം തടയാന്‍ തീര്‍ച്ചയായും ഈ പരിഷ്‌കരമണം വലിയ പങ്കുവഹിക്കും. അമേരിക്കയില്‍നിന്നും യൂറോപ്പില്‍നിന്നും പരിശീലനം നേടിയ കാന്‍സര്‍ രോഗ വിദഗ്ധനായ ഡോ. വിവേക് രാധാകൃഷ്ണന്‍ ഇപ്പോള്‍ കൊച്ചിയിലെ അസ്റ്റര്‍ മെഡിസിറ്റിയില്‍ ഓങ്കോളജി വിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്നു.

ഒരുകാലത്ത് വ്യാപകമായിരുന്ന പോളിയോ, ചിക്കന്‍ പോക്‌സ് എന്നിവയെ തുടച്ചുമാറ്റാന്‍
സാധ്യമായതുപോലെ ആധുനിക മെഡിസിന്റെ സഹായത്തോടെ ശ്വാസകോശ കാന്‍സര്‍, കരളിനെ ബാധിക്കുന്ന കാന്‍സര്‍ എന്നിവ വഴിയുള്ള മരണനിരക്ക്കുറച്ചുകൊണ്ടുവരാനായിട്ടുെണ്ടന്ന് അദ്ദേഹം പറഞ്ഞു. സ്തനാര്‍ബുദത്തിന്റെ ആദ്യഘട്ടങ്ങളില്‍ തന്നെ തിരിച്ചറിയാനും നല്ല അവബോധവും തുടര്‍ചികിത്സയും വഴി അവയില്‍ നിന്ന് മുക്തമാകാനും കഴിയും.

സ്തനാര്‍ബുദത്തിനുള്ള ചികിത്സയോളം മനസിന് വേദന സമ്മാനിക്കുന്ന വേറെ രോഗങ്ങളില്ല.
മാതൃത്വത്തിന്റെ പ്രതീകമായ മാറിടങ്ങള്‍ ഏറ്റവും മാര്‍ദവമുള്ളതും സൃഷ്ടിപരമായ ഏറെ
പ്രത്യേകതകള്‍ ഉള്ളതുമാണ്. പോഷകാഹാരങ്ങളും മികച്ച പരിചരണങ്ങളും വഴി അതിനെ
സംരക്ഷിക്കാനാകും.

സ്തനാര്‍ബുദത്തെ പ്രതിരോധിക്കുന്നതിന് തടസം നില്‍ക്കുന്ന പ്രധാന കാര്യം, ഹോസ്പിറ്റലില്‍
പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ വിവരങ്ങളുമായി ബന്ധപ്പെട്ടതാണ്. വ്യക്തമായ ഒരു രേഖ
ഇക്കാര്യത്തില്‍ ലഭ്യമല്ല. 20 വയസുമുതല്‍ കൃത്യമായ ക്ലിനിക്കല്‍ പരിശോധന ഉണ്ടാവേണ്ടതുണ്ട്്.
20-നും 40-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാമോഗ്രാം, എം.ആര്‍.ഐ സ്‌കാനിംഗ് തുടങ്ങിയവ നടത്തി രോഗനിര്‍ണയം നടത്താം.

സ്വയം പരിചരണമടക്കമുള്ള ആധുനിക പരിശീലനവും ബോധവല്‍ക്കരണവും വഴി ഇന്ന് വലിയ
മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്്. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത ഒട്ടേറെ ചികിത്സാ രീതികള്‍ ഇന്ന് ലഭ്യമാണ്.
70-കളിലെ കീമോ തെറാപ്പിയും 80-കളില്‍ തുടങ്ങിയ ഹോര്‍മോണ്‍ തെറാപ്പിയും 90-കളിലും
2000-ത്തിനു ശേഷവും വന്ന മാറ്റങ്ങളും കാന്‍സറിന്റെ നിയന്ത്രണങ്ങളില്‍ വലിയ പങ്ക്
വഹിക്കുകയുണ്ടായി. ഒന്നും രണ്ടും ഘട്ടങ്ങളില്‍ നടത്തപ്പെടുന്ന പുതിയ സര്‍ജറിക്കല്‍ തെറാപ്പിവഴി,
വ്യക്തമായ അതിജീവനം സാധ്യമാകുന്നു.

2020 ഓടെ സ്തനാര്‍ബുദം നിയന്ത്രണ വിധേയമാക്കുമെന്ന്മാമോഗ്രഫി വഴിയുള്ള ചികിത്സാരീതി രോഗം നേരത്തേ കണ്ടെത്തുവാന്‍ ഏറെ ഫലപ്രദമാണ്. 40 - 74 വരെ പ്രായമുള്ളവരില്‍ അസുഖം 15 മുതല്‍ 20 ശതമാനം വരെ കുറച്ചുകെണ്ടാുവരാന്‍ ഇതുവഴി
സാധിക്കും. ഈ വര്‍ഷം രണ്ടര ലക്ഷം സ്ത്രീകളും രണ്ടായിരം പുരുഷന്മാരും സ്തനാര്‍ബുദ പരിശോധനക്ക് വിധേയരായതായി അമേരിക്ക ആസ്ഥാനമായ പഠനസമിതി അഭിപ്രായപ്പെട്ടു. ഇത് അമേരിക്കയില്‍ മാത്രം 40,000 വരെയും ലോകമാസകലം അഞ്ചുലക്ഷം വരെയുമാകാം.

കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ പുതുതായി ആരംഭിച്ച ന്യൂക്ലിയര്‍ മെഡിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്
കാന്‍സര്‍ പരിശോധനക്ക് പരിരക്ഷയുള്ള ആധുനിക സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നു. വ്യത്യസ്ത
കാന്‍സര്‍ രോഗങ്ങളെ നേരിടാനുള്ള സാങ്കേതികതയും വിഭവ സമ്പത്തും പരിചയ സമ്പത്തും ഇവിടെ ലഭ്യമാണ്. ഡോക്ടര്‍ വിവേകിന്റെ സേവനങ്ങള്‍ അര്‍ബുദ ചികിത്സാ രംഗങ്ങളില്‍, വിശിഷ്യ രക്താര്‍ബുദത്തിലും മജ്ജമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മുതലായ സങ്കീര്‍ണ ചികിത്സകളിലും ലഭ്യമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Dubai, Cancer, Health, Gulf, Controlling breast cancer is possible by 2020, says expert. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia