SWISS-TOWER 24/07/2023

ക്രെയിനുപയോഗിച്ച് മൃതദേഹം സംസ്‌ക്കരിച്ചു

 


ഖാമിസ് മുഷൈത്(സൗദി അറേബ്യ): (www.kvartha.com 21.07.2015) അമിത വണ്ണമുള്ളയാളുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ ആഭ്യന്തര പ്രതിരോധ സേനയുടെ സഹായം. 220 കിലോ ഭാരമുള്ളയാളുടെ മൃതദേഹം സംസ്‌ക്കരിക്കാനാണ് ബന്ധുക്കള്‍ പ്രതിരോധ സേനയുടെ സഹായം തേടിയത്.

മൃതദേഹം ഖബറിലേയ്ക്ക് എടുക്കാന്‍ സാധിക്കാതെ വന്നതോടെ പ്രതിരോധ സേന ക്രെയിനുമായി എത്തുകയായിരുന്നു. ക്രെയിനിന്റെ സഹായത്തോടെയാണ് മൃതദേഹം ഖബറിലേയ്ക്ക് മാറ്റിയത്.

സബ്ഖ് ദിനപത്രമാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. അമിത വണ്ണം മൂലമുണ്ടാകുന്ന രോഗങ്ങളെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
ക്രെയിനുപയോഗിച്ച് മൃതദേഹം സംസ്‌ക്കരിച്ചു

SUMMARY: Civil defence men used a crane to bury a heavy man who died because of health problems associated with obesity, as he weighed nearly 220kg before death.

Keywords: Civil Defence, Funeral, Obesity, Crane,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia