ഉംറയ്‌ക്കെത്തിയ തീര്‍ത്ഥാടകര്‍ നടുങ്ങി; ചൈനീസ് യുവതി ഹറമില്‍ വീണ് മരിച്ചു

 


മക്ക(സൗദി അറേബ്യ): (www.kvartha.com 16/02/2015) ഉംറ തീര്‍ത്ഥാടകയായ ചൈനീസ് യുവതി ഹറമില്‍ വീണുമരിച്ചു. ഉംറ നിര്‍വഹിച്ചശേഷമായിരുന്നു ദുരന്തം.

ഉംറയ്‌ക്കെത്തിയ തീര്‍ത്ഥാടകര്‍ നടുങ്ങി; ചൈനീസ് യുവതി ഹറമില്‍ വീണ് മരിച്ചു
തിങ്കളാഴ്ചയായിരുന്നു തീര്‍ത്ഥാടകരെ നടുക്കിയ സംഭവം. അതേസമയം യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സബ്ഖ് ദിനപത്രം റിപോര്‍ട്ട് ചെയ്തത്. ഹറമിലെ ഏറ്റവും പൊക്കമുള്ള ഭാഗത്ത് കയറിയ യുവതി കസേരയില്‍ കയറി നിന്ന് താഴേക്ക് ചാടിയെന്നാണ് റിപോര്‍ട്ട്.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി. മരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

SUMMARY: A Chinese woman visiting Saudi Arabia for Umrah (mini pilgrimage) committed a suicide just after performing the rituals inside the Grand Mosque in Makkah on Monday.

Keywords: Saudi Arabia, Chinese woman, Umrah, Makkah, Grand Mosque
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia