മാതാപിതാക്കളുടെ അതിഥി സല്‍ക്കാരത്തിനിടയില്‍ 6 വയസുകാരന്‍ കാറിനുള്ളില്‍ ശ്വാസം മുട്ടി മരിച്ചു

 


ADVERTISEMENT

മസ്‌ക്കറ്റ്: (www.kvartha.com 21.07.2015) ആറ് വയസുകാരന്‍ കാറിനുള്ളില്‍ ശ്വാസം മുട്ടി മരിച്ചു. ബന്ധുവായ അഞ്ചുവയസുകാരനെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യരൂബ് അല്‍ സെയ്ദിയാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് ദുരന്തമുണ്ടായത്. യരൂബിന്റെ മാതാപിതാക്കള്‍ അതിഥികളെ സല്‍ക്കരിക്കുന്ന തിരക്കിലായിരുന്നു.

വീടിന് മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ കുട്ടികള്‍ കയറുകയായിരുന്നു. ഇതിനിടയില്‍ അബദ്ധത്തില്‍ ലോക്ക് വീണു. കുട്ടികള്‍ 2 മണിക്കൂറോളം കാറില്‍ ഇരുന്നു.

തിങ്കളാഴ്ച യരൂബിന്റെ സംസ്‌ക്കാരം നടന്നു.
മാതാപിതാക്കളുടെ അതിഥി സല്‍ക്കാരത്തിനിടയില്‍ 6 വയസുകാരന്‍ കാറിനുള്ളില്‍ ശ്വാസം മുട്ടി മരിച്ചു

SUMMARY: Muscat: A six -year-old Omani boy died on Sunday evening after mistakenly locking himself in a car with his cousin as his parents entertained guests.

Keywords: Oman, Boy died, Car,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia