ഒമാനില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജുമാ മസ്ജിദ് കണ്ടെത്തി

 


ADVERTISEMENT

ഒമാനില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജുമാ മസ്ജിദ് കണ്ടെത്തി
മസ്ക്കറ്റ്‌: ഒമാനില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജുമാ മസ്ജിദ് കണ്ടെത്തി. പള്ളി എ.ഡി 1300ം ആണ്ടില്‍ ഖല്‍ഹത്തില്‍ മറിയം ബീവി പണികഴിപ്പിച്ചുവെന്നാണ്‌ പര്യവേഷണത്തിന്‌ നേതൃത്വം നല്‍കിയ ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ ബിബ്‌വ അലി അല്‍ സാബ്രി അറിയിച്ചത്. ഒമാന്‍-ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ നടത്തിയ സംയുക്ത പര്യവേഷണത്തിലാണ്‌ പള്ളി കണ്ടെത്തിയത്. എ.ഡി 1508ല്‍ പോര്‍ച്ചുഗീസുകാര്‍ പള്ളിയെ നാശത്തിലേയ്ക്ക് നയിച്ചു. പള്ളി കണ്ടെത്തിയ സ്ഥലത്ത് ആര്‍ക്കിയോളജിക്കല്‍ പാര്‍ക്കും മ്യൂസിയവും സ്ഥാപിക്കാനാണ്‌ ഒമാന്‍ മന്ത്രാലയത്തിന്റെ തീരുമാനം. പള്ളി സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുമെന്നും മന്ത്രാലയം അറിയിച്ചു.

English Summery
Muscat:  A joint Omani-French expedition has discovered the Friday Mosque, built by Bibi Maryam in Qalhat around 1300 AD.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia