അജ്മാനിലെ കെട്ടിടങ്ങളില്‍ സിസിടിവി ക്യാമറകള്‍ നിര്‍ബന്ധമാക്കും

 


ADVERTISEMENT

അജ്മാന്‍: (www.kvartha.com 22.06.2016) അജ്മാനിലെ എല്ലാ വാണിജ്യ താമസ കെട്ടിടങ്ങളിലും സിസിടിവി ക്യാമറകള്‍ നിര്‍ബന്ധമാക്കും. ഒക്ടോബര്‍ മുതലാണിവ നിര്‍ബന്ധമാക്കുക. അജ്മാന്‍ പോലീസ് കമാണ്ടര്‍ ഇന്‍ ചീഫ് ബ്രിഗേഡിയര്‍ സുല്‍ത്താന്‍ അല്‍ നുഐമിയാണ് ഇക്കാര്യമറിയിച്ചത്.

പരിപാടികള്‍ നടക്കുന്ന ഹാളുകളിലും സെന്ററുകളിലും വരെ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നാണ് നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് അജ്മാനിലെ കെട്ടിട ഉടമകളും കണ്‍സള്‍ട്ടന്റുമാരുമായും പോലീസ് ചര്‍ച്ച നടത്തി. മുനിസിപ്പാലിറ്റി അധികൃതരും ചര്‍ച്ചയില്‍ പങ്കെടുത്തു.

പുതിയ, പഴയ കെട്ടിടങ്ങള്‍ക്കും ഈ നിയമം ബാധകമാക്കും. സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുകയാണിതിന്റെ ലക്ഷ്യമെന്ന് അല്‍ നുഐമി ഖലീജ് ടൈംസിനോട് പറഞ്ഞു.

അജ്മാനിലെ കെട്ടിടങ്ങളില്‍ സിസിടിവി ക്യാമറകള്‍ നിര്‍ബന്ധമാക്കും
SUMMARY: All commercial and residential buildings in the emirate will have to instal surveillance cameras from October this year as per the instructions from Ajman Police.

Keywords: Commercial, UAE, Ajman, Residential, Buildings, Emirate, Install, Surveillance cameras, October, Ajman Police.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia