ദുബൈയില്‍ മൂന്നാം നിലയിലെ പാര്‍ക്കിങ്ങില്‍നിന്നും കാര്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചു; ഡ്രൈവര്‍ക്കു ദാരുണാന്ത്യം

 


ദുബൈ: (www.kvartha.com 01.11.2019) ദുബൈയില്‍ മൂന്നാം നിലയിലെ പാര്‍ക്കിങ്ങില്‍നിന്നും കാര്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിച്ച് ഡ്രൈവര്‍ക്കു ദാരുണാന്ത്യം. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ ദുബൈ എയര്‍പോര്‍ട്ട് കാര്‍ഗോ വില്ലേജിലെ പാര്‍ക്കിങ് കെട്ടിടത്തിലാണ് അപകടം. കെട്ടിടത്തിന്റെ മൂന്നാം നിലയിലെ പാര്‍ക്കിങ്ങിലെത്തിയ കാര്‍ റിവേഴ്‌സ് എടുത്ത് നിര്‍ത്തുന്നതിനിടെ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു.

ദുബൈയില്‍ മൂന്നാം നിലയിലെ പാര്‍ക്കിങ്ങില്‍നിന്നും കാര്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചു; ഡ്രൈവര്‍ക്കു ദാരുണാന്ത്യം

കെട്ടിടത്തിന്റെ ചുമരിലിടിച്ച് തകര്‍ന്നാണ് കാര്‍ താഴേക്ക് മറിഞ്ഞതെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇതിനിടെ കാറില്‍ കുടുങ്ങിയ ഡ്രൈവര്‍ സംഭവസ്ഥലത്തു തന്നെ മരിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഏഷ്യന്‍ വംശജനാണ് മരിച്ചത്. എന്നാല്‍ ഏതു രാജ്യക്കാരനാണെന്ന വിവരം ലഭ്യമല്ല. അപകടത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.

ദുബൈയില്‍ മൂന്നാം നിലയിലെ പാര്‍ക്കിങ്ങില്‍നിന്നും കാര്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചു; ഡ്രൈവര്‍ക്കു ദാരുണാന്ത്യം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Dubai, News, Gulf, World, Accident, Car, Death, Police, Car falls from third floor of multi-level parking at Dubai airport, driver dies
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia