SWISS-TOWER 24/07/2023

യുഎഇയില്‍ നിയന്ത്രണംവിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറി; വാഹനം കത്തിയമര്‍ന്നു, ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

റാസല്‍ഖൈമ: (www.kvartha.com 06.12.2019) യുഎഇയില്‍ നിയന്ത്രണംവിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറി. കാര്യമായ പരിക്കുകളെന്നുമില്ലാതെ രക്ഷപ്പെട്ടതിനു പിന്നാലെ കാറിനു തീപിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച വൈകുന്നേരം റാസല്‍ഖൈമ റിംഗ് റോഡില്‍ സ്റ്റീല്‍ ബ്രിഡ്ജിന് സമീപമാണ് സംഭവം ഡ്രൈവര്‍ അമിതവേഗത്തില്‍ വാഹനം ഓടിച്ചതാണ് അപകട കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
അമിതവേഗതയെ തുടര്‍ന്ന് നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറി. തുടര്‍ന്ന് അപകടം വിവരം റാസല്‍ഖൈമ പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചതിനു പിന്നാലെ അഗ്‌നിശമനസേന, പാരമെഡിക്കല്‍ സംഘങ്ങള്‍ സ്ഥലത്തെത്തിയിരുന്നു. കാര്യമായ പരിക്കുകളൊന്നുമില്ലാതെ ഡ്രൈവര്‍ കാറിന് പുറത്തിറങ്ങി.

യുഎഇയില്‍ നിയന്ത്രണംവിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറി; വാഹനം കത്തിയമര്‍ന്നു, ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

അതിനു പിന്നാലെയാണ് കാറിനു തീപിടിച്ചത്. മറ്റ് വാഹനങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ അഗ്‌നിശമന സേന ഉടനെ പ്രദേശത്തുനിന്ന് ആളുകളെയും വാഹനങ്ങളെയും ഒഴിപ്പിച്ചു. മെഡിക്കല്‍ സംഘം ഡ്രൈവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കി. ബന്ധപ്പെട്ട ഏജന്‍സികള്‍ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Ras Al Khaimah, News, Gulf, World, Accident, Driving, Car, Fire, Car crashes into electricity pole in UAE, catches fire
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia