കൊവിഡ് 19; ഖത്തറില്‍ റസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കും പുതിയ നിബന്ധന ഏര്‍പ്പെടുത്തി

 


ദോഹ: (www.kvartha.com 21.04.2020) കൊവിഡ് വ്യാപനം തടയുന്നതിന്റെ പശ്ചാത്തലത്തില്‍ ഖത്തറില്‍ റസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കും പുതിയ നിബന്ധന ഏര്‍പ്പെടുത്തി വ്യവസായ വാണിജ്യമന്ത്രാലയം. ഖത്തറിലെ കഫേകളിലും റസ്റ്റോറന്റുകളിലും ഹോം ഡെലിവറി മാത്രമേ അനുവദിക്കൂവെന്നും ഉപഭോക്താക്കള്‍ നേരിട്ട് വന്ന് വാങ്ങാന്‍ പാടില്ലെന്നും മന്ത്രാലയം അറിയിച്ചു. റസ്റ്റോറന്റുകള്‍ക്ക് മുന്നിലും കഫേകള്‍ക്ക് മുന്നിലും പാര്‍സല്‍ വാങ്ങുന്നതിനായി ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് പുതിയ നടപടി.

ഇത്തരം സ്ഥാപനങ്ങളുടെ വാതിലുകള്‍ അടച്ചിടണം. കടയുടെ പുറത്തോ അകത്തോ ഉപഭോക്താക്കളെ നില്‍ക്കാന്‍ അനുവദിക്കരുത്. റസ്റ്റോറന്റുകളിലെയും കഫേകളിലെയും ജീവനക്കാര്‍ നിര്‍ബന്ധമായും കൊവിഡ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

കൊവിഡ് 19; ഖത്തറില്‍ റസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കും പുതിയ നിബന്ധന ഏര്‍പ്പെടുത്തി

Keywords:  Doha, News, Gulf, World, COVID19, Food, Cafe, Restaurant, Home delivery, Orders, Cafes and restaurants can only home deliver orders 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia