ലോകത്തിലെ ഏറ്റവും പൊക്കമുള്ള പ്രതിമയുമായി ബുര്‍ജ് ഖലീഫയുടെ ശില്‍പികള്‍ ഇന്ത്യയില്‍
Aug 23, 2012, 09:19 IST
അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും പൊക്കമേറിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ നിര്‍മ്മാതാക്കള്‍ ലോകത്തിലെ ഏറ്റവും പൊക്കമേറിയ പ്രതിമയുണ്ടാക്കാനായി ഇന്ത്യയിലെത്തുന്നു. പ്രമുഖ സ്വാതന്ത്യ സമരസേനാനി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയാണ് ഇവര്‍ നിര്‍മ്മിക്കുന്നത്. 182 മീറ്റര്‍ പൊക്കമാണ് പ്രതിമയ്ക്ക് കണക്കാക്കുന്നത്.
ലോകത്തിലെ ഏറ്റവും പൊക്കമേറിയ ബുദ്ധപ്രതിമയായ ചൈനയിലെ സ്പ്രിംഗ് ടെമ്പിള്‍ (128 മീ), ജപ്പാനിലെ മറ്റൊരു ബുദ്ധ പ്രതിമയായ ഉഷിക്കു ദൈബ്സ്തു (110 മീ), ന്യൂയോര്‍ക്കിലെ സ്റ്റാച്ച്യു ഓഫ് ലിബര്‍ട്ടി (93 മീ) എന്നിവയേക്കാള്‍ പൊക്കമാണ് സര്‍ദാറിന്റെ പ്രതിമയ്ക്ക് ഉണ്ടാവുക. ബുര്‍ജ് ഖലീഫയുടെ പ്രൊജക്റ്റ് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റായ ടേണര്‍ പ്രൊജക്റ്റ് മാനേജ്മെന്റ് ആണ് ഈ സംരംഭത്തിലും നേതൃത്വം നല്‍കുക. ഇതുസംബന്ധിച്ച് കമ്പനി ഗുജറാത്ത് സര്‍ക്കാരുമായി കരാറില്‍ ഒപ്പുവച്ചു.

ടേണറിനു പുറമെ അമേരിക്കന്‍ കമ്പനിയായ മിഖായേല്‍ ഗ്രേവ്സ് ആന്റ് അസോസിയേറ്റ്സും ജര്‍മന്‍ കമ്പനിയായ മൈന്‍ഡ് ഹേര്‍ട്ടും ഈ സം രംഭത്തില്‍ പങ്കാളികളാകും. 25 ബില്യണ്‍ രൂപയാണ് (1.6 ദിര്‍ഹം)പ്രതിമയുടെ നിര്‍മ്മാണത്തിനായി കണക്കാക്കിയിരിക്കുന്നത്. ചൈനയിലെ സ്പ്രിംഗ് ടെമ്പിളിനേക്കാള്‍ 54 മീറ്റര്‍ ഉയരം കൂടുതലാണ് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയ്ക്ക്. നാലര വര്‍ഷത്തിനകം പ്രതിമയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി അധികൃതരും സര്‍ക്കാരും.
English Summery
An international consortium, led by Turner Project Management, the project management consultant for Burj Khalifa, the tallest tower in the world, are to build the tallest statue in the world in India.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.