2 ലക്ഷം ദിര്‍ഹത്തിന്റെ സൗജന്യ വൗച്ചര്‍ ഓഫര്‍; വിശദീകരണവുമായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്

 


ADVERTISEMENT

ദുബൈ: (www.kvartha.com 06.02.2018) അവിശ്വസനീയമായ ഓഫറുകളുടെ കാലമാണിപ്പോള്‍. ഇവയെല്ലാം വിശ്വസനീയമാണോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നാകും ഉത്തരം. യു എ ഇയില്‍ ഇത്തരത്തിലുണ്ടായ ഏറ്റവും ഒടുവിലത്തെ തട്ടിപ്പ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ പേരിലാണ്. 2 ലക്ഷം ദിര്‍ഹം വരെയുള്ള സൗജന്യ വൗച്ചര്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന വ്യാജ സന്ദേശം സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെയാണ് പ്രചരിച്ചത്. ഉപഭോക്താക്കള്‍ ഓഫറില്‍ സംശയം തോന്നി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിനെ സമീപിച്ചതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സൂപ്പര്‍ മാര്‍ക്കറ്റ്. ഔദ്യോഗീക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് വിശദീകരണം.

2 ലക്ഷം ദിര്‍ഹത്തിന്റെ സൗജന്യ വൗച്ചര്‍ ഓഫര്‍; വിശദീകരണവുമായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്

രണ്ട് ലക്ഷം ദിര്‍ഹം വാഗ്ദാനം ചെയ്തുകൊണ്ട് ഫ്രീ വൗച്ചറുമായി ഒരു വെബ് സൈറ്റ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന കഷ്ട നഷ്ടങ്ങള്‍ക്ക് ഞങ്ങള്‍ ഉത്തരവാദികളല്ല. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന ഓഫറുകള്‍ ഔദ്യോഗീക വെബ് സൈറ്റിലൂടെ പുറത്തുവിടുന്നതാണ്- വിശദീകരണകുറിപ്പില്‍ വ്യക്തമാക്കുന്നു.

ഇതാദ്യമായല്ല ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: This is not the first time that fraudsters have circulated fake news about the supermarket chain in the Gulf.

Keywords: Gulf, UAE, Lulu Hyper market
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia