ഹെയര്‍കട്ട് മോശമായതിന് യുവാവ് ബാര്‍ബറുടെ തലയില്‍ കത്രിക കുത്തിയിറക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹെയര്‍കട്ട് മോശമായതിന് യുവാവ് ബാര്‍ബറുടെ തലയില്‍ കത്രിക കുത്തിയിറക്കി
കുവൈത്ത് സിറ്റി: ഹെയര്‍ കട്ട് മോശമായതില്‍ പ്രകോപിതനായ യുവാവ് ബാര്‍ബറുടെ തലയില്‍ കത്രിക കുത്തിയിറക്കി. കുവൈത്ത് സ്വദേശിയായ യുവാവിനെ സംഭവത്തെതുടര്‍ന്ന്‌ പോലീസ് അറസ്റ്റ് ചെയ്തു.

പാക്കിസ്ഥാന്‍ കാരനായ ബാര്‍ബറെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാര്‍ബര്‍ മുടിവെട്ടാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ യുവാവ് ദേഷ്യത്തിലായിരുന്നുവെന്ന്‌ ദൃക്സാക്ഷികള്‍ പറഞ്ഞു. മുടിവെട്ട് പൂര്‍ത്തിയായ ഉടനെ യുവാവ് ബാര്‍ബറെ ശകാരിച്ചു. എന്നാല്‍ ശകാരം കൂട്ടാക്കാതെ ബാര്‍ബര്‍ മുടിവെട്ടിയതിന്റെ പണം ആവശ്യപ്പെട്ടു. ഉടനെ യുവാവ് ബാര്‍ബറുടെ കൈയ്യിലിരുന്ന കത്രിക പിടിച്ചുവാങ്ങി കത്രിക അയാളുടെ തലയില്‍ കുത്തിയിറക്കുകയായിരുന്നു. ഉടനെ പോലീസെത്തി യുവാവിനെ അറസ്റ്റ് ചെയ്തു.

English Summery
A Kuwaiti man walked into a barber shop in the oil-rich Gulf emirate and asked its Pakistani owner to cut his hair. Instead of paying him, he stabbed him.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia