ബേക്കറിയില്‍ പാചകം ചെയ്യുന്നതിനിടെ ഭക്ഷണത്തില്‍ തുപ്പി; ഉപഭോക്താവ് വീഡിയോ ചിത്രീകരിച്ചതോടെ ജീവനക്കാരന്‍ അറസ്റ്റില്‍

 


അജ്മാന്‍: (www.kvartha.com 05.04.2020) അജ്മാനിലെ ബേക്കറിയില്‍ പാചകം ചെയ്യുന്നതിനിടെ ഭക്ഷണത്തില്‍ തുപ്പിയ ജീവനക്കാരന്‍ അറസ്റ്റില്‍. ഏഷ്യക്കാരനായ ജീവനക്കാരനെ അറസ്റ്റ് ചെയ്ത വിവരം അജ്മാന്‍ പൊലീസ് ജനറല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു. ബ്രഡ് ഉണ്ടാക്കുന്നതിനായി മാവ് കുഴയ്ക്കുന്നതിനിടെയായിരുന്നു ഇയാള്‍ തുപ്പിയത്. ബേക്കറിയിലെത്തിയ ഒരു ഉപഭോക്താവ് ഇത് വീഡിയോയില്‍ ചിത്രീകരിക്കുകയും തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബേക്കറിയിലെത്തിയ ഒരു ഉപഭോക്താവ് വീഡിയോ സഹിതം അജ്മാന്‍ മുനിസിപ്പാലിറ്റിയില്‍ പരാതി നല്‍കി. സംഭവം സംബന്ധിച്ച് മുനിസിപ്പാലിറ്റിയില്‍ നിന്ന് റിപ്പോര്‍ട്ട് കിട്ടിയ ഉടന്‍ പൊലീസ് സംഘം സ്ഥലത്തെത്തി ജീവനക്കാരനെ അറസ്റ്റ് ചെയ്തതായി അല്‍ ജര്‍ഫ് അല്‍ ശമീല്‍ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ലഫ്. കേണല്‍ മുഹമ്മദ് മുബാറക് അല്‍ ഗാഫ്‌ലി വ്യക്തമാക്കി. അറസ്റ്റിലായ ജീവനക്കാരനെ മാനസിക രോഗ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പ്രോസിക്യൂഷന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം ആരോഗ്യ, ശുചിത്വ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് മുനിസിപ്പാലിറ്റി അധികൃതര്‍ ബേക്കറി പൂട്ടിച്ചു. പൊതുജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമായേക്കുന്ന എന്ത് കാര്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാലും ഉടന്‍ അധികൃതരെ അറിയിക്കണമെന്ന് പൊലീസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ബേക്കറിയില്‍ പാചകം ചെയ്യുന്നതിനിടെ ഭക്ഷണത്തില്‍ തുപ്പി; ഉപഭോക്താവ് വീഡിയോ ചിത്രീകരിച്ചതോടെ ജീവനക്കാരന്‍ അറസ്റ്റില്‍

Keywords:  Ajman, News, Gulf, World, Arrest, Arrested, Food, Police, Police Station, Municipality, Bakery, Bread, Bakery worker arrested for spitting in bread dough
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia