School Open | ബഹ്‌റൈനില്‍ സര്‍കാര്‍ സ്‌കൂളുകളില്‍ അധ്യയനം സെപ്റ്റംബര്‍ 7 മുതല്‍
ADVERTISEMENT
മനാമ: (www.kvartha.com) ബഹ്‌റൈനില്‍ സര്‍കാര്‍ സ്‌കൂളുകളില്‍ അധ്യയനം സെപ്റ്റംബര്‍ ഏഴ് മുതല്‍ ആരംഭിക്കും. വിദ്യാഭ്യാസ മന്ത്രാലയത്തിലെ എജുകേഷന്‍ അഫയേഴ്‌സ് കമിറ്റി യോഗത്തിലാണ് തീരുമാനം. അതേസമയം അധ്യാപകരടക്കമുള്ള ജീവനക്കാര്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ സ്‌കൂളിലെത്തണം. പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലെത്തിയുള്ള പഠനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും യോഗത്തില്‍ ചര്‍ച ചെയ്തു.
ആവശ്യമായ മുന്‍കരുതലുകളും ഒരുക്കങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കാനും തീരുമാനിച്ചു. അതേസമയം വിവിധ സര്‍കാര്‍ സ്‌കൂളുകളിലായി 1,47,000 കുട്ടികളാണ് പഠിക്കുന്നത്. പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യും.
Keywords: News, Gulf, World, Manama, school, Bahrain, Government, Bahrain schools ready to receive students.

