SWISS-TOWER 24/07/2023

ചെങ്കടലിലെ ബാബ് അല്‍ മന്ദാബ് കടലിടുക്കും മയൗന്‍ ഐലന്റും തിരിച്ചുപിടിച്ചത് 5 മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍: യുഎഇ

 


സനാ: (www.kvartha.com 04.10.2015) ചെങ്കടലിലെ തന്ത്രപ്രധാനമായ ബാബ് അല്‍ മന്ദാബ് കടലിടുക്കും മയൗന്‍ എന്ന പേരിലറിയപ്പെടുന്ന ചെറു ദ്വീപും ഹൂതി വിമതരില്‍ നിന്നും തിരിച്ചുപിടിച്ചത് 5 മണിക്കൂര്‍ നീണ്ട പോരാട്ടത്തിലാണെന്ന് യുഎഇ സൈന്യം. ഹൂതി വിമതരും യെമന്‍ മുന്‍ പ്രസിഡന്റ് അബ്ദുല്ല അലി സാലേഹിന്റെ അനുയായികളും പലയിടത്തും സൗദി സഖ്യകക്ഷികളില്‍ നിന്നും കനത്ത ഏറ്റുമുട്ടല്‍ നേരിടുകയാണ്.

ബാബ് അല്‍ മന്ദാബ് ഒരു അന്താരാഷ്ട്ര തന്ത്രപ്രധാന ജലപാതയായതിനാല്‍ ഇതൊരു തന്ത്രപ്രധാന വിജയമാണെന്നാണ് യെമന്‍ ഉപ രാഷ്ട്രപതി ഖാലീദ് ബഹാഹ് വ്യക്തമാക്കിയത്.

ചെങ്കടലിലെ ബാബ് അല്‍ മന്ദാബ് കടലിടുക്കും മയൗന്‍ ഐലന്റും തിരിച്ചുപിടിച്ചത് 5 മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍: യുഎഇ

കരമാര്‍ഗവും ആകാശ മാര്‍ഗവും ഒരേ സമയം ആക്രമണം നടത്തി ഞെട്ടിച്ച ശേഷമായിരുന്നു ബാബ് അല്‍ മന്ദാപില്‍ ഏറ്റുമുട്ടല്‍. യുഎഇ സൈന്യമാണിതിന് നേതൃത്വം നല്‍കിയത്. 5 മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ സഖ്യസേന ബാബ് അല്‍ മന്ദാബിന്റെ നിയന്ത്രണം ഏറ്റെടുത്തു.

SUMMARY:
Yemeni government forces and the Southern Resistance backed by the Arab coalition forces have recaptured the strategic strait of Bab Al Mandab and a small island of Mayoun in the Red Sea from Al Houthi militiamen after brief clashes.

Keywords: Yemen, Bab Al Mandab, Mayoun, UAE,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia