Expatriate Arrested | കുവൈതില്‍ 140 കുപ്പി മദ്യം പിടികൂടി; പ്രവാസി യുവാവ് അറസ്റ്റില്‍
കുവൈത് സിറ്റി: (www.kvartha.com) കുവൈതില്‍ 140 കുപ്പി മദ്യം പിടികൂടിയ സംഭവത്തില്‍ പ്രവാസി യുവാവ് അറസ്റ്റിലായി. അഹ് മദ് ഗവര്‍ണറേറ്റ് കുറ്റാന്വേഷണ വിഭാഗം മംഗഫില്‍ നടത്തിയ പരിശോധനയിലാണ് ഏഷ്യക്കാരനായ പ്രവാസിയെ പിടികൂടിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.
അറസ്റ്റ് ചെയ്ത ശേഷം തുടര്‍ നിയമനടപടികള്‍ക്കായി പ്രതിയെ മറ്റ് വകുപ്പുകള്‍ക്ക് കൈമാറി. പ്രാദേശികമായി നിര്‍മിച്ച മദ്യം പ്ലാസ്റ്റിക് കുപ്പികളിലാക്കി വില്‍പനയ്ക്ക് തയ്യാറാക്കി വച്ചിരിക്കുകയായിരുന്നു എന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. അറസ്റ്റിലായ യുവാവിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം കുവൈതില്‍ അനധികൃത പ്രവാസികളെ കണ്ടെത്താനായി ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകള്‍ തുടരുകയാണ്.
Keywords: Kuwait, News, Gulf, World, Arrest, Arrested, Crime, Asian bootlegger arrested with 140 bottles of liquor.