Asia Cup | ഏഷ്യാ കപില്‍ വീണ്ടുമൊരു - പാക് പോരാട്ടം; ആരായിരിക്കും ഇൻഡ്യയുടെ സൂപര്‍മാന്‍?

 


ADVERTISEMENT

ദുബൈ: (www.kvartha.com) വീണ്ടുമൊരു ഇൻഡ്യ - പാക് ക്രികറ്റ് മത്സരത്തിന്റെ ത്രിലിലാണ് ആരാധകര്‍. ഏഷ്യാ കപ് സൂപര്‍ ഫോറില്‍ ഇരുടീമുകളും ഏറ്റുമുട്ടുമ്പോള്‍ ഫലം പ്രവചനാതീതമാണ്. എന്നാല്‍ കഴിഞ്ഞയാഴ്ച നടന്ന മത്സരത്തില്‍ ഇൻഡ്യ പാകിസ്താനെ തറപറ്റിച്ചിരുന്നു. കൂടാതെ ഏഷ്യ കപില്‍ ഇൻഡ്യയും പാകിസ്താനും ഏറ്റുമുട്ടിയ 16 മത്സരങ്ങളില്‍ ഒമ്പതിലും ഇൻഡ്യയ്ക്കായിരുന്നു ജയം. പാകിസ്താന്‍ അഞ്ച് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ രണ്ട് മത്സരങ്ങളില്‍ ഫലം ഉണ്ടായില്ല. 
Aster_MIMS
             
Asia Cup | ഏഷ്യാ കപില്‍ വീണ്ടുമൊരു  - പാക് പോരാട്ടം; ആരായിരിക്കും ഇൻഡ്യയുടെ സൂപര്‍മാന്‍?

ഇൻഡ്യന്‍ ടീമില്‍ വലിയ മാറ്റമൊന്നും പ്രതീക്ഷിക്കാനില്ലെങ്കിലും, പരിക്കേറ്റ സ്റ്റാര്‍ ഓള്‍റൗൻഡര്‍ രവീന്ദ്ര ജഡേജയ്ക്ക് പകരം അക്‌സര്‍ പട്ടേല്‍ കളത്തിലിറങ്ങിയേക്കാനാണ് സാധ്യത. എന്നാല്‍ റിഷഭ് പന്തിന്റെ കാര്യത്തിലാണ് സര്‍പ്രൈസ് നിലനില്‍ക്കുന്നത്. പന്തിന് അവസാന ഇലവനില്‍ സ്ഥാനം കിട്ടുമോയെന്നത് പ്രവചനാതീതമാണ്. പകരം ആരെ പുറത്താക്കുമെന്ന ചോദ്യമാണ് ഇൻഡ്യന്‍ ടീമിന് മുന്നിലുള്ളത്. ഫോം കണ്ടെത്താനാകാതെ വിയര്‍ക്കുന്ന വൈസ് ക്യാപറ്റന്‍ കെ എല്‍ രാഹുലിനെ പുറത്തിരുത്താന്‍ ഇൻഡ്യ മടിക്കും. അങ്ങിനെ വന്നാല്‍ ഫിനിഷര്‍ റോളിലെത്തുന്ന ദിനേശ് കാര്‍തികിനെ പുറത്തിരുത്തേണ്ടി വരും.

Asia Cup | ഏഷ്യാ കപില്‍ വീണ്ടുമൊരു  - പാക് പോരാട്ടം; ആരായിരിക്കും ഇൻഡ്യയുടെ സൂപര്‍മാന്‍?

ഞായറാഴ്ച യുഎഇ സമയം വൈകുന്നേരം ആറു മണിക്കാണ് സൂപര്‍ ഫോറില്‍ ഇൻഡ്യ - പാക് മത്സരം നടക്കുന്നത്. ഇൻഡ്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സിക്‌സര്‍ പറത്തുന്നത് ആരായിരിക്കും. ഇൻഡ്യയുടെ ആ സൂപര്‍മാന്‍ ആരാണെന്ന് കമന്റായി രേഖപ്പെടുത്താം. ശരിയുത്തരം കമന്റ് ചെയ്യുന്നവരില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് സര്‍പ്രൈസ് സമ്മാനം നൽകും.

Keywords : Cricket, Sports, India, Gulf, Pakistan, Asia Cup, Prediction, Winners. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia