Asia Cup | ഏഷ്യാ കപില്‍ വീണ്ടുമൊരു - പാക് പോരാട്ടം; ആരായിരിക്കും ഇൻഡ്യയുടെ സൂപര്‍മാന്‍?
Sep 3, 2022, 20:56 IST
ദുബൈ: (www.kvartha.com) വീണ്ടുമൊരു ഇൻഡ്യ - പാക് ക്രികറ്റ് മത്സരത്തിന്റെ ത്രിലിലാണ് ആരാധകര്‍. ഏഷ്യാ കപ് സൂപര്‍ ഫോറില്‍ ഇരുടീമുകളും ഏറ്റുമുട്ടുമ്പോള്‍ ഫലം പ്രവചനാതീതമാണ്. എന്നാല്‍ കഴിഞ്ഞയാഴ്ച നടന്ന മത്സരത്തില്‍ ഇൻഡ്യ പാകിസ്താനെ തറപറ്റിച്ചിരുന്നു. കൂടാതെ ഏഷ്യ കപില്‍ ഇൻഡ്യയും പാകിസ്താനും ഏറ്റുമുട്ടിയ 16 മത്സരങ്ങളില്‍ ഒമ്പതിലും ഇൻഡ്യയ്ക്കായിരുന്നു ജയം. പാകിസ്താന് അഞ്ച് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ രണ്ട് മത്സരങ്ങളില്‍ ഫലം ഉണ്ടായില്ല.
ഞായറാഴ്ച യുഎഇ സമയം വൈകുന്നേരം ആറു മണിക്കാണ് സൂപര്‍ ഫോറില്‍ ഇൻഡ്യ - പാക് മത്സരം നടക്കുന്നത്. ഇൻഡ്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സിക്സര്‍ പറത്തുന്നത് ആരായിരിക്കും. ഇൻഡ്യയുടെ ആ സൂപര്‍മാന്‍ ആരാണെന്ന് കമന്റായി രേഖപ്പെടുത്താം. ശരിയുത്തരം കമന്റ് ചെയ്യുന്നവരില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് സര്‍പ്രൈസ് സമ്മാനം നൽകും.
Keywords : Cricket, Sports, India, Gulf, Pakistan, Asia Cup, Prediction, Winners.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.