ദുബൈ: പ്രമുഖ ബോളീവുഡ് താരം അര്‍ജുന്‍ രാംപാല്‍ ദുബൈയിലെ പ്രമുഖ ഹോട്ടലില്‍ മോഷണത്തിനിരയായതായി. എന്നാല്‍ ഹോട്ടല്‍ അധികൃതര്‍ രാംപാലിന്റെ ആരോപണം നിഷേധിച്ചു. സിസിടിവി ക്യാമറയില്‍ മോഷണ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
പവര്‍ ബ്രാന്‍ഡ്സ് റെയ്സിംഗ് സ്റ്റാര്‍സ് 2012-13 അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ ദുബൈയിലെത്തിയതാണ് അര്‍ജുന്‍ രാംപാല്‍. ഇന്ന് (ആഗസ്റ്റ് 30ന്) രാവിലെ 11.30ഓടെ ഹോട്ടലില്‍ നിന്നും റൂം ഒഴിയുന്നതിനിടയിലാണ് തന്റെ വസ്തുക്കള്‍ മോഷണം പോയതായി രാംപാലിന്റെ ശ്രദ്ധയില്‍പെട്ടത്. കുട്ടികള്‍ക്കായി വാങ്ങിവച്ച ചില വസ്തുക്കളാണ് മോഷണം പോയത്.
എന്നാല്‍ വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ബാഗ് ഹോട്ടലിലെ പാഴ്വസ്തുക്കള്‍ നിക്ഷേപിക്കുന്ന സ്ഥലത്തുനിന്നും കണ്ടെടുത്തത് സംശയത്തിന് കാരണമായി. ഭാര്യയും മോഡലുമായ മെഹര്‍ ജെസിയയുമൊത്താണ് രാംപാല്‍ ദുബൈയിലെത്തിയത്.
എന്നാല്‍ വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ബാഗ് ഹോട്ടലിലെ പാഴ്വസ്തുക്കള്‍ നിക്ഷേപിക്കുന്ന സ്ഥലത്തുനിന്നും കണ്ടെടുത്തത് സംശയത്തിന് കാരണമായി. ഭാര്യയും മോഡലുമായ മെഹര്‍ ജെസിയയുമൊത്താണ് രാംപാല്‍ ദുബൈയിലെത്തിയത്.
SUMMERY: Bollywood actor Arjun Rampal, who was in Dubai for the 'PowerBrands Rising Stars 2012-13' awards, suspects few belongings were stolen from his hotel room in Dubai.
Key Words: Gulf, Dubai, Theft, Bollywood, Award, Hotel, PowerBrands Rising Stars 2012-13, Arjun Rampal, Mehr Jesia, Actor,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.