Suicide Attempt | 'കുവൈതില്‍ പ്രവാസി ഇന്‍ഡ്യക്കാരന്‍ പള്ളിയില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു'; സംഭവത്തില്‍ തുടര്‍ നിയമ നടപടികള്‍ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം

 


കുവൈത് സിറ്റി: (www.kvartha.com) പ്രവാസി ഇന്‍ഡ്യക്കാരന്‍ പള്ളിയില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപോര്‍ട്. കൊര്‍ഡോബയിലെ അല്‍ ഗാനിം പള്ളിയിലാണ് വച്ചാണ് സംഭവം നടന്നത്. മൂര്‍ച്ഛ കുറഞ്ഞ വസ്തു കൊണ്ട് സ്വയം കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് റിപോര്‍ടുകള്‍ പറയുന്നു.

സംഭവം കണ്ട വിശ്വാസികളിലൊരാള്‍ ഉടന്‍ തന്നെ ആംബുലന്‍സിനെ വിവരം അറിയിക്കുകയും ആംബുലന്‍സ് സ്ഥലത്തെത്തി ഇന്‍ഡ്യക്കാരന് പ്രാഥമിക ശുശ്രൂഷ നല്‍കുകയുമായിരുന്നു. ഇയാളുടെ ആരോഗ്യസ്ഥിതി സാധാരണ നിലയിലെത്തിയ ശേഷം പ്രവാസിയെ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു.

Suicide Attempt | 'കുവൈതില്‍ പ്രവാസി ഇന്‍ഡ്യക്കാരന്‍ പള്ളിയില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു'; സംഭവത്തില്‍ തുടര്‍ നിയമ നടപടികള്‍ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം

ഇയാളെ രാജ്യത്ത് നിന്ന് നാടുകടത്താനാണ് സാധ്യതയെന്ന് റിപോര്‍ടുകള്‍ പറയുന്നു. സംഭവത്തില്‍ തുടര്‍ നിയമ നടപടികള്‍ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Keywords: Kuwait, News, Gulf, Mosque, Suicide Attempt, Police, An Indian attempts suicide in a mosque.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia