യുഎഇയിലെ എല്ലാ കെട്ടിടങ്ങള്‍ക്കും ഫയര്‍ സേഫ്റ്റി ക്ലിയറന്‍സ് നിര്‍ബന്ധമാക്കി

 


യുഎഇയിലെ എല്ലാ കെട്ടിടങ്ങള്‍ക്കും ഫയര്‍ സേഫ്റ്റി ക്ലിയറന്‍സ് നിര്‍ബന്ധമാക്കി
ദുബായ്: യുഎഇയിലെ എല്ലാ കെട്ടിടങ്ങള്‍ക്കും ഫയര്‍ സേഫ്റ്റി ക്ലിയറന്‍സ് നിര്‍ബന്ധമാക്കി. യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തൂം ഇതുസംബന്ധിച്ച് ഉത്തരവിറക്കി. സ്വകാര്യ വ്യക്തികള്‍ കൈവശം വയ്ക്കുന്ന വീടുകളെ പുതിയ നിയമത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മതിയായ അഗ്നി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കെട്ടിടങ്ങള്‍ക്ക് ഫെസിലിറ്റീസ് ലൈസന്‍സ് നല്‍കരുതെന്ന്‌ സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റിന്‌ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇത് കൂടാതെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്മെന്റ് ഹ്യൂമന്‍ റിസോഴ്സിന്‌ (എഫ്.എ.ജി.എച്ച്.ആര്‍) പൂര്‍ണ അധികാരം നല്‍കികൊണ്ടുള്ള ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ഉത്തരവ് പ്രകാരം എഫ്.എ.ജി.എച്ച്.ആര്‍ ചെയര്‍മാന്‌ എഫ്.എ.ജി.എച്ച്.ആറിനെ സംബന്ധിക്കുന്ന നിയമങ്ങളും ചട്ടങ്ങളും നിര്‍മ്മിക്കാനും നടപ്പാക്കാനുമുള്ള പൂര്‍ണ അധികാരം ഉണ്ടായിരിക്കും.

യുഎഇയിലെ കെട്ടിടങ്ങളില്‍ അഗ്നിബാധകള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലാണ്‌ ഹിസ് ഹൈനസ് ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തൂം ഫയര്‍ ആന്റ് സേഫ്റ്റി ക്ലിയറന്‍സ് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.

English Summery
His Highness Sheikh Mohammed bin Rashid Al Maktoum,  Vice-President and Prime Minister of the UAE and Ruler of Dubai, has issued Resolution No. 24 for the year 2012, regarding the organisation of civil defence services for all buildings and facilities in the UAE except privately owned residential homes.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia