ഒമാനില്‍ പ്രവാസികള്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി; പരിശോധനയും ചികിത്സയും സൗജന്യം, രേഖകളില്ലാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കില്ലെന്നും ആരോഗ്യമന്ത്രാലയം

 


മസ്‌കത്ത്: (www.kvartha.com 10.04.2020) ഒമാനില്‍ സ്ഥിര താമസക്കാരായ എല്ലാ പ്രവാസികളും കൊവിഡ് 19 പരിശോധനക്ക് വിധേയമാകണമെന്ന് ആരോഗ്യ മന്ത്രാലയം. പരിശോധനയും ചികിത്സയും എല്ലാവര്‍ക്കും സൗജന്യമാണെന്നും മതിയായ രേഖകളില്ലാത്തതിന്റെ പേരില്‍ ആര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.

രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ചികിത്സ ഉറപ്പുവരുത്തുമെന്നും ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദ് പറഞ്ഞു. ഒമാനില്‍ താമസിച്ചു വരുന്ന എല്ലാ വിദേശികളും പരിശോധനില്‍ സഹകരിക്കണമെന്നും ആരോഗ്യ മന്ത്രാലയം വാര്‍ത്തകുറിപ്പിലൂടെ ആവശ്യപ്പെട്ടു.

ഒമാനില്‍ കൊവിഡ് ബാധിച്ച് വ്യാഴാഴ്ച 41 വയസ് പ്രായമുള്ള വിദേശി മരിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. നേരത്തെ മരിച്ച രണ്ട് പേര്‍ സ്വദേശികളാണ്. വ്യാഴാഴ്ച 38 പേര്‍ക്ക് കൂടി ഒമാനില്‍ കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 457 ആയി.

ഒമാനില്‍ പ്രവാസികള്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി; പരിശോധനയും ചികിത്സയും സൗജന്യം, രേഖകളില്ലാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കില്ലെന്നും ആരോഗ്യമന്ത്രാലയം

Keywords:  Muscat, News, Gulf, World, Treatment, COVID19, Health, Coronavirus, Test, Health department, Health minister, Oman, all residents to get tested for covid 19 in Oman
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia