2 ലക്ഷം ദിര്‍ഹവുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ മോഷ്ടാക്കള്‍ സഞ്ചരിച്ച കാര്‍ കൂട്ടിയിടിച്ചു; അജ്മാനില്‍ 4 പേര്‍ അറസ്റ്റില്‍

 


ADVERTISEMENT

അജ്മാന്‍: (www.kvartha.com 28.09.2015) ബാങ്കില്‍ നിന്ന് മടങ്ങിയ വ്യക്തിയുടെ കാറില്‍ നിന്നും 2 ലക്ഷം ദിര്‍ഹം മോഷ്ടിച്ച് കടന്നുകളയാനുള്ള ശ്രമത്തിനിടയില്‍ മോഷണ സംഘത്തെ പോലീസ് പിടികൂടി. പ്രതികള്‍ സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് പോലീസ് അവരെ പിടികൂടിയത്.

മോഷണത്തിനിരയായ വ്യക്തി ബാങ്കില്‍ നിന്ന് പണം പിന്‍ വലിച്ച് കാറില്‍ മടങ്ങുകയായിരുന്നു. ഇതിനിടെ കാറിന്റെ ടയര്‍ പഞ്ചറായി. ടയര്‍ പരിശോധിക്കാന്‍ പുറത്തിറങ്ങുന്നതിനിടയില്‍ പ്രതികള്‍ പണമടങ്ങിയ ബാഗ് കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു.

മോഷണത്തിനിരയായ ആള്‍ ഉടനെ പോലീസില്‍ വിവരം നല്‍കി. പോലീസ് പ്രതികളെ പിന്തുടരുന്നതിനിടയില്‍ മോഷ്ടാക്കള്‍ സഞ്ചരിച്ച കാര്‍ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. തൊണ്ടി സഹിതം പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ 4 പേരും ഏഷ്യക്കാരാണ്.
2 ലക്ഷം ദിര്‍ഹവുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ മോഷ്ടാക്കള്‍ സഞ്ചരിച്ച കാര്‍ കൂട്ടിയിടിച്ചു; അജ്മാനില്‍ 4 പേര്‍ അറസ്റ്റില്‍

SUMMARY:
Ajman Police nabbed a gang of four Asians who stole Dh200,000 from a motorist in the emirate.

Keywords: UAE, Ajman, Robbery, Accident,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia