Air India | ദോഹയിലേക്ക് പുതിയ സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്‍ഡ്യ
ദോഹ: (www.kvartha.com) ഒക്ടോബര്‍ 30 മുതല്‍ ദോഹയിലേക്ക് എയര്‍ ഇന്‍ഡ്യ പുതിയ സര്‍വീസുകള്‍ തുടങ്ങാന്‍ പദ്ധതിയിടുന്നു. ദോഹ-മുംബൈ-ദോഹ പാതയിലേക്കുള്ള ടികറ്റ് ബുകിങ് ആരംഭിച്ചു. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഈ റൂടില്‍ നടത്തുകയെന്നും ചൊവ്വ, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളിലാണ് സര്‍വീസുകള്‍ ഉണ്ടാകുകയെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. ഒക്ടോബര്‍ 30ന് ദോഹയില്‍ നിന്ന് മുംബൈയിലേക്കുള്ള നോണ്‍സ്റ്റോപ് എയര്‍ ഇന്‍ഡ്യ വിമാനം ഉച്ചയ്ക്ക് 12.45 മണിക്ക് പുറപ്പെടും.
ഇന്‍ഡ്യന്‍ പ്രാദേശിക സമയം വൈകുന്നേരം 6.45 മണിയോടെ മുംബൈയില്‍ എത്തും. 920 റിയാലാണ് ടികറ്റ് നിരക്ക്. നിലവില്‍ 2023 മാര്‍ത് 19 വരെ ബുകിങ് ലഭ്യമാണെന്ന് എയര്‍ലൈന്റെ വെബ്സൈറ്റില്‍ കാണിക്കുന്നുണ്ട്.
ഇന്‍ഡ്യയ്ക്കും ഖത്വറിനുമിടയില്‍ ഡെല്‍ഹി, മുംബൈ, ദോഹ എന്നിവിടങ്ങളില്‍ ആറ് പ്രതിവാര സര്‍വീസുകള്‍ ചേര്‍ക്കാന്‍ വിമാന കമ്പനി പദ്ധതിയിടുന്നതായി റിപോര്‍ടുകള്‍ പറയുന്നു. കൊല്‍ക്കത്ത, മുംബൈ, ഡെല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് ദുബൈയിലേക്ക് ആഴ്ചയില്‍ നാല് സര്‍വീസുകളും പദ്ധതിയിലുണ്ട്.
Keywords: Doha, News, Gulf, World, Flight, Qatar, Air India increases flights to Qatar.