Air India | കുവൈതില്‍ നിന്നുള്ള കണ്ണൂര്‍ യാത്രക്കാര്‍ക്ക് ആശ്വാസം; ഇനി എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് ആഴ്ചയില്‍ 2 ദിവസം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കുവൈത് സിറ്റി: (KVARTHA) ഇനി കുവൈത്-കണ്ണൂര്‍ സെക്ടറില്‍ എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ ഉണ്ടാകും. കുവൈതില്‍ നിന്നുള്ള കണ്ണൂര്‍ യാത്രക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണിത്. നിലവില്‍ വ്യാഴാഴ്ച മാത്രമാണ് സര്‍വീസുള്ളത്. ഒക്ടോബര്‍ 30 മുതല്‍ എല്ലാ തിങ്കളാഴ്ചകളിലും ഒരു സര്‍വീസ് കൂടി ഉണ്ടാകും. 
Aster mims 04/11/2022

തിങ്കളാഴ്ച ദിവസങ്ങളില്‍ പുലര്‍ചെ 4.40 മണിക്ക് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം 7.40 മണിക്ക് കുവൈതില്‍ എത്തും. തിരിച്ച് കുവൈതില്‍ നിന്ന് 8.40 മണിക്ക് പുറപ്പെട്ട് വൈകീട്ട് നാലിന് കണ്ണൂരിലെത്തും. കണ്ണൂരിലേക്ക് കുവൈതില്‍നിന്ന് ആഴ്ചയില്‍ മൂന്നു ദിവസം സര്‍വീസ് നടത്തിയിരുന്ന ഗോഫസ്റ്റ് നിലച്ചതോടെ ഈ മേഖലയിലുള്ളവരുടെ യാത്ര ദുരിതമായിരുന്നു. 

Air India | കുവൈതില്‍ നിന്നുള്ള കണ്ണൂര്‍ യാത്രക്കാര്‍ക്ക് ആശ്വാസം; ഇനി എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് ആഴ്ചയില്‍ 2 ദിവസം

കോഴിക്കോട് ജില്ലയിലെയും കണ്ണൂരിലെയും കോയമ്പത്തൂരിലെയും യാത്രക്കാര്‍ ആശ്രയിച്ചിരുന്നത് കണ്ണൂര്‍ വിമാനത്താവളത്തെയായിരുന്നു. ഗോഫസ്റ്റ് സര്‍വിസ് നിലച്ചതോടെ ബംഗളൂരു, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് ടികറ്റ് സംഘടിപ്പിച്ചാണ് കഴിഞ്ഞ അവധിക്കാലത്ത് പലരും നാട്ടിലേക്ക് തിരിക്കുന്നത്.

Keywords: News, World, Air India Express, Air India, Flight, Week, Travel, Passengers, Kuwait, Kannur, Air India Express two days a week.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia