ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അബൂദാബി: അബൂദാബിയിലെ സ്ക്കൂളുകളുടെ സ്വയം ഭരണാവകാശം ഇനി സ്വദേശികള്‍ക്ക് മാത്രം നല്കാന് തീരുമാനം. ഈ തീരുമാനം രാജ്യത്തെ 65 വിദേശ മാനേജ്മെന്റുകളെ ബാധിക്കുമെന്നാണ് സൂചന.
അടുത്ത അധ്യയന വര്‍ഷം മുതലാണ് നിയമം പ്രാബല്യത്തിലാവുക. രാജ്യത്തെ 116 വിദേശ സ്ക്കൂളുകളുടെ സേവനം കഴിഞ്ഞ വര്‍ഷം തന്നെ അബൂദാബി എഡ്യൂക്കേഷന്‍ കൗണ്‍സില്‍ നിര്‍ത്തലാക്കിയിരുന്നു.
വിദേശ പങ്കാളിത്തത്തോടെയുള്ള സ്ക്കൂളുകള്‍ നൂറു ശതമാനം വിജയം കൈവരിക്കുന്നുണ്ടെങ്കിലും സ്വദേശികളെ സ്കൂള്‍ ഭരണത്തിന്റെ മുഖ്യ ധാരയിലേയ്ക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് അധികൃതരുടെ ഈ തീരുമാനം. ഈ നടപടി രാജ്യത്തെ പൗരന്മാര്ക്ക് തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് എ.ഡി.ഇ.സി വക്താവ് മുഖീര് അല്‍ ഖൈലി അറിയിച്ചു.
English Summery
Abu Dhabi education authorities have decided to terminate the services of 65 foreign operators and restrict school management to Emiratis from the next academic year, effectively ending the long-standing partnership system.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

