SWISS-TOWER 24/07/2023

അത് അപകടമരണമായിരുന്നില്ല; ആസൂത്രിത കൊലപാതകമായിരുന്നു; അബൂദാബി വാഹനാപകടത്തിന്റെ ഞെട്ടിക്കുന്ന സത്യം; ട്രക്ക് െ്രെഡവര്‍ അറസ്റ്റില്‍

 


ADVERTISEMENT

അബൂദാബി: (www.kvartha.com 27.09.2015) ഒരു മാസം മുന്‍പ് കാറിന് തീപിടിച്ച് െ്രെഡവര്‍ മരിച്ച സംഭവം അപകട മരണമായിരുന്നില്ല. മറിച്ച്, ആസൂത്രിത കൊലപാതകമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കഴിഞ്ഞ ദിവസം പ്രതിയായ ട്രക്ക് െ്രെഡവറെ അറസ്റ്റ് ചെയ്തു. ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഈ മാസം ആദ്യമാണ് കേസിനാസ്പദമായ സംഭവം നടന്നത്. യാത്രക്കാരില്‍ ആരോ ഒരാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിഐഡി സംഘം സംഭവ സ്ഥലത്തെത്തിയത്. കത്തിക്കരിഞ്ഞ കാറും മീറ്ററുകള്‍ക്ക് അകലെ കത്തിക്കരിഞ്ഞ മൃതദേഹവുമായിരുന്നു സംഘത്തിന് കാണാന്‍ കഴിഞ്ഞത്.

പ്രാഥമീക അന്വേഷണത്തില്‍ തന്നെ സംഭവത്തില്‍ ചില ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഇരയുടെ പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നതോടെ ഇതിന് സ്ഥിരീകരണമുണ്ടായി.

വര്‍ഷങ്ങള്‍ നീണ്ട പകയാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. പ്രതിയായ ട്രക്ക് െ്രെഡവര്‍ 62കാരനായ ഇരയുടെ ദേഹത്ത് നിരവധി തവണ വാഹനമോടിച്ച് കയറ്റി. ശേഷം മൃതദേഹവും ഇര സഞ്ചരിച്ച കാറും തീകൊളുത്തി. തെളിവുകള്‍ നശിപ്പിക്കാനായിരുന്നു ഇത്.

പാക് പൗരനായ പ്രതിയുടെ സഹോദരനെ 6 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊലചെയ്യപ്പെട്ടയാള്‍ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയെന്നാണ് ആരോപണം. തക്ക അവസരം ഒത്തുവന്നപ്പോള്‍ വര്‍ഷങ്ങള്‍ സൂക്ഷിച്ച പ്രതികാരം പുറത്തെടുക്കുകയായിരുന്നു.
അത് അപകടമരണമായിരുന്നില്ല; ആസൂത്രിത കൊലപാതകമായിരുന്നു; അബൂദാബി വാഹനാപകടത്തിന്റെ ഞെട്ടിക്കുന്ന സത്യം; ട്രക്ക് െ്രെഡവര്‍ അറസ്റ്റില്‍

SUMMARY: Abu Dhabi: Police have arrested a truck driver accused of murdering a relative whom he blamed for his brother's death, the Ministry of Interior announced on Monday.

Keywords: UAE, Abu Dhabi, truck Driver, Arrested,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia