റിയാദില്‍ വന്‍ അഗ്‌നിബാധ; ഇന്ത്യക്കാരനടക്കം 11 മരണം

 


റിയാദ്: റിയാദിലെ ഫര്‍ണീച്ചര്‍ ഫാക്ടറിയിലുണ്ടായ വന്‍ അഗ്‌നിബാധയില്‍ ഇന്ത്യക്കാരനടക്കം 11 പേര്‍ മരിച്ചു. മരിച്ചവരില്‍ 9 പേര്‍ ബംഗ്ലാദേശികളാണ്. തിങ്കളാഴ്ച രാത്രിയാണ് ദുരന്തമുണ്ടായത്. മരിച്ച ഇന്ത്യക്കാരന്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളയാളാണ്. ഇയാളുടെ പേരു വിവരങ്ങള്‍ വ്യക്തമല്ല.

തിങ്കളാഴ്ച രാത്രി 10 മണിയോടെ ടിറ്റസ് ഫര്‍ണീച്ചര്‍ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. മരിച്ചവരില്‍ ഭൂരിഭാഗവും ബംഗ്ലാദേശികളാണ് ബംഗ്ലാദേശി എംബസി ഉദ്യോഗസ്ഥന്‍ മിസാനുര്‍ റഹ്മാന്‍ പറഞ്ഞു.
റിയാദിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ബദര്‍ ഏരിയയിലെ ശിഫാ സനിയ്യയില്‍ പ്രവര്‍ത്തിക്കുന്ന സോഫ നിര്‍മാണ ഫാക്ടറിയിലാണ് അഗ്‌നിബാധ ഉണ്ടായത്.

റിയാദില്‍ വന്‍ അഗ്‌നിബാധ; ഇന്ത്യക്കാരനടക്കം 11 മരണംഅപകടം നടന്ന സമയത്ത് ഫാക്ടറിയോട് ചേര്‍ന്നുള്ള തൊഴിലാളികളുടെ താമസ സ്ഥലത്ത് ഉണ്ടായിരുന്നവരാണ് ദുരന്തത്തിന് ഇരയായത്. 16 പേരാണ് താമസ സ്ഥലത്ത് കഴിഞ്ഞിരുന്നത്. ഇവരില്‍ വിശ്രമിച്ചുകൊണ്ടിരുന്ന 12 പേരാണ് അപകടത്തില്‍ മരിച്ചത്. നാലുപേര്‍ അപകടം നടന്ന സമയത്ത് പുറത്തുപോയിരുന്നു. ഇവര്‍ പോയപ്പോള്‍ വാതില്‍ പുറത്തുനിന്ന് പൂട്ടിയിരുന്നു. അതിനാല്‍ അകത്തുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാതെയാവുകയായിരുന്നു.

SUMMARY:
Nine Bangladeshis among 11 workers have been killed in a furniture factory fire in Riyadh, Saudi Arabia on Monday night.

Keywords: Gulf, Saudi Arabia, Riyadh, Massive fire, Furniture factory,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia