മൂടല്‍ മഞ്ഞ്: ദുബൈയില്‍ 4 മണിക്കൂറില്‍ 88 റോഡപകടങ്ങള്‍

 


മൂടല്‍ മഞ്ഞ്: ദുബൈയില്‍ 4 മണിക്കൂറില്‍ 88 റോഡപകടങ്ങള്‍
ദുബൈ: (www.kvartha.com 06.10.2015) കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് നിരവധി വാഹനാപകടങ്ങള്‍. തിങ്കളാഴ്ച പുലര്‍ച്ചെ 4 മണിക്കും 8 മണിക്കുമിടയില്‍ 88 അപകടങ്ങളാണുണ്ടായത്. അല്‍ ബയാന്‍ പത്രം റിപോര്‍ട്ട് ചെയ്തു.

അതേസമയം ഈ സമയപരിധിയില്‍ ദുബൈ പോലീസിന്റെ കമാന്റ് ആന്റ് കണ്ട്രോള്‍ ഡിപാര്‍ട്ട്‌മെന്റില്‍ റോഡപകടങ്ങളെ കുറിച്ചുള്ള 860 ഫോണ്‍ കോളുകള്‍ ലഭിച്ചു.

മഞ്ഞുള്ള സമയങ്ങളില്‍ െ്രെഡവര്‍മാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ദുബൈ പോലീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഒമര്‍ അബ്ദുല്ല അബ്ദുല്‍ അസീസ് അല്‍ ഷംസി നിര്‍ദ്ദേശം നല്‍കി.

തിങ്കളാഴ്ച അല്‍ ഐനില്‍ മഴ പെയ്തു. ചൊവ്വാഴ്ച രാവിലേയും യുഎഇ മഞ്ഞ് മൂടിയ നിലയിലായിരുന്നു.

മൂടല്‍ മഞ്ഞ്: ദുബൈയില്‍ 4 മണിക്കൂറില്‍ 88 റോഡപകടങ്ങള്‍


SUMMARY: The dense fog that covered large areas of the UAE on Monday caused 88 traffic across Dubai, ‘Al Bayan’ reports. All these accidents took place between 4am and 8am.

Keywords: UAE, Fog, Dubai, Accidents,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia