യുഎഇ-ഇറാന്‍ അതിര്‍ത്തിയില്‍ ഭൂചലനം

 


യുഎഇ-ഇറാന്‍ അതിര്‍ത്തിയില്‍ ഭൂചലനം
ദുബൈ: യുഎഇ-ഇറാന്‍ അതിര്‍ത്തിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.4 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ദുബൈക്ക് 246 കിമീ അകലെയാണ്‌. വ്യാഴാഴ്ച പുലര്‍ച്ചെ 5.4നും രാവിലെ 7.50നുമാണ്‌ ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ നാശനഷ്ടങ്ങളുണ്ടായതായി റിപോര്‍ട്ടില്ല.

ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിന്‌ സമീപമുള്ള വന്‍ നഗരമായ ദുബൈ ഭൂചലനസാധ്യതാ പ്രദേശങ്ങളിലൊന്നാണെന്നത് അധികൃതരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. 3 ഡിഗ്രിയില്‍ കൂടുതല്‍ വരുന്ന ഭൂചലനങ്ങള്‍ രേഖപ്പെടുത്താനുള്ള സംവിധാനങ്ങള്‍ നഗരത്തില്‍ സ്ഥാപിച്ചുണ്ടെന്ന്‌ അധികൃതര്‍ അറിയിച്ചു. സീസ്മിക് ഇന്റന്‍സിറ്റി മാപ്പിന്റെ സഹായത്തോടെ വിദഗ്ദ്ധര്‍ക്ക് ഭൂചലനങ്ങളുടെ ദിശ മനസിലാക്കാന്‍ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി.

SUMMERY: An earthquake measuring 5.4 on the Richter scale struck southern Iran on Thursday morning, 246km northwest of Dubai.

Keywords: Gulf, Iran, UAE, Earth quake, Dubai, Richter Scale, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia