വില്ലയില്‍ അതിക്രമിച്ച് കടന്ന് 945,000 ദിര്‍ഹം മോഷ്ടിച്ച 5 പ്രതികള്‍ക്ക് 3 വര്‍ഷം വീതം തടവ്

 


ദുബൈ: (www.kvartha.com 04.07.2016) വില്ലയില്‍ അതിക്രമിച്ച് കടന്ന് വന്‍ മോഷണം നടത്തിയ അഞ്ചംഗ സംഘത്തിന് 3 വര്‍ഷം വീതം തടവ്. 945,000 ദിര്‍ഹവും വിലപിടിപ്പുള്ള വസ്തുക്കളുമാണ് പ്രതികള്‍ മോഷ്ടിച്ചത്.

2015 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഉമ്മുല്‍ സുഖീമിലെ വില്ലയില്‍ അതിക്രമിച്ച് കടന്ന ചൈനീസ് പ്രവാസികള്‍ പണവും ആഭരണങ്ങളുമടങ്ങിയ സേഫുമായി കടക്കുകയായിരുന്നു.

ശിക്ഷാ കാലാവധി പൂര്‍ത്തിയായാല്‍ പ്രതികളെ നാടുകടത്താനും ഉത്തരവുണ്ട്. വില്ലയുടെ ഉടമയായ എമിറേറ്റിയും കുടുംബവും വിദേശത്ത് അവധിക്കാലമാഘോഷിക്കാന്‍ പോയ സമയത്തായിരുന്നു മോഷണം. വില്ലയില്‍ തിരിച്ചെത്തിയപ്പോഴാണ് സേഫ് മോഷണം പോയത് അറിയുന്നത്. തുടര്‍ന്നിദ്ദേഹം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
വില്ലയില്‍ അതിക്രമിച്ച് കടന്ന് 945,000 ദിര്‍ഹം മോഷ്ടിച്ച 5 പ്രതികള്‍ക്ക് 3 വര്‍ഷം വീതം തടവ്

SUMMARY: Dubai: Five visitors who used a crowbar and screwdriver to break into a villa and steal Dh945,000 in cash and valuables, have been jailed for three years each.

Keywords: Dubai, Five, Visitors, Crowbar, Screwdriver, Break, Villa, Steal, Dh945,000, Cash, Valuables
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia