ഖത്വറിലെ വീട്ടില്‍ കളിക്കുന്നതിനിടയില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി ബാലിക മരിച്ചു
Feb 25, 2022, 17:49 IST
ദോഹ: (www.kvartha.com 25.02.2022) ഖത്വറിലെ വീട്ടില്‍ കളിക്കുന്നതിനിടയില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി ബാലിക മരിച്ചു. ഹമദ് മെഡികല്‍ കോര്‍പറേഷനിലെ ജീവനക്കാരനായ ആരിഫ് അഹ് മദ്-മാജിദ ദമ്പതികളുടെ ഏക മകള്‍ ഐസ മെഹ്‌രിഷ് (നാല്) ആണ് മരിച്ചത്. മലപ്പുറം പൊന്നാനി എരമംഗലം പഴങ്കാരയിലാണ് വീട്.
മൂന്ന് ദിവസം മുമ്പായിരുന്നു വീട്ടില്‍ വച്ച് കളിക്കിടയില്‍ കുട്ടിക്ക് പരിക്കേറ്റത്. ഉടന്‍ സിദ്‌റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരണപ്പെട്ടു. ഹമദ് മെഡികല്‍ കോര്‍പറേഷന്‍ മോര്‍ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് കള്‍ചറല്‍ ഫോറം പ്രവര്‍ത്തകര്‍ അറിയിച്ചു. ഐഡിയല്‍ ഇന്‍ഡ്യന്‍ സ്‌കൂള്‍ കെജി വിദ്യാര്‍ഥിനിയാണ് ഐസ മെഹ്‌രിഷ്.

Keywords: Doha, News, Gulf, World, Death, Girl, Treatment, Injury, Hospital, 4-year-old girl died after being injured while playing at home in Qatar.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.