ദുബൈ എയര്‍പോര്‍ട്ടിലെത്തിയ യാത്രക്കാരന്റെ ബാഗില്‍ മലമ്പാമ്പ്; യാത്രക്കാരന്റെ മറുപടി കേട്ട് കസ്റ്റംസുകാര്‍ ഞെട്ടി

 


ദുബൈ: (www.kvartha.com 16/02/2015) ദുബൈ എയര്‍പോര്‍ട്ടിലെത്തിയ യാത്രക്കാരന്റെ ബാഗേജ് സ്‌കാന്‍ ചെയ്ത കസ്റ്റംസ് അധികൃതര്‍ അപൂര്‍വ്വ രൂപത്തെ കണ്ട് അന്തം വിട്ടു. മൂന്ന് മീറ്റര്‍ നീളമുള്ള എല്ലുകളുള്ള ഒരു ജന്തുവിന്റെ രൂപമായിരുന്നു സ്‌കാനിംഗില്‍ തെളിഞ്ഞത്. തുടര്‍ന്ന് ബാഗ് തുറന്ന് പരിശോധിച്ച കസ്റ്റംസ് അധികൃതര്‍ അന്തം വിട്ടു.

മൂന്ന് മീറ്റര്‍ നീളമുള്ള പെരുമ്പാമ്പായിരുന്നു ബാഗിനുള്ളില്‍. ഭാഗ്യവശാല്‍ ചത്തനിലയിലായിരുന്നു പാമ്പ്. ലഗേജിന്റെ ഉടമയെ കണ്ടെത്തി ചോദ്യം ചെയ്ത കസ്റ്റംസ് അധികൃതര്‍ അയാളുടെ മറുപടി കേട്ട് ഞെട്ടി.

യുഎഇയിലേയ്ക്ക് പോകുന്ന മകന് കഴിക്കാന്‍ മാതാപിതാക്കള്‍ സ്‌നേഹത്തോടെ കൊടുത്തുവിട്ടതാണ് പെരുമ്പാമ്പിനെ. പരമ്പരാഗതമായി പാമ്പുകളെ ഭക്ഷിക്കുന്നവരാണ് ആഫ്രിക്കന്‍ വംശജരായ കുടുംബാംഗങ്ങള്‍. ചോദ്യം ചെയ്യലിന് ശേഷം യുവാവിന് പാമ്പിനെ വിട്ടുനല്‍കിയതായി അധികൃതര്‍ അറിയിച്ചു.

കാരണം പരമ്പരാഗതമായി പാമ്പിനെ ഭക്ഷിക്കുന്നതിനാല്‍ പാമ്പിനെ ആഹാരപദാര്‍ത്ഥമായി മാത്രമേ കാണാനാകൂവെന്ന് ദുബൈ എയര്‍പോര്‍ട്ട് പാസഞ്ചേഴ്‌സ് ഓപ്പറേഷന്‍ ഡയറക്ടര്‍ അഹമ്മദ് ബിന്‍ ലഹേജ് വ്യക്തമാക്കി.

ദുബൈ എയര്‍പോര്‍ട്ടിലെത്തിയ യാത്രക്കാരന്റെ ബാഗില്‍ മലമ്പാമ്പ്; യാത്രക്കാരന്റെ മറുപടി കേട്ട് കസ്റ്റംസുകാര്‍ ഞെട്ടിഅതേസമയം മൃഗങ്ങള്‍, ചെടികള്‍ തുടങ്ങിയവ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ രാജ്യത്തേയ്ക്ക് കടത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SUMMARY: Remember, when in doubt, declare! That’s the wise action to take especially when landing in any foreign country – and avoiding posing a threat later on.

Keywords: UAE, Dubai, Airport, Python, African national, Traditional snake eater, Ahmed bin Lahej, Director of Passengers Operation and Dubai Airport.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia