ദുബൈയില്‍ 17 വയസുള്ള ഇന്ത്യക്കാരിയെ കാറിനുള്ളില്‍ പീഡിപ്പിച്ച കേസില്‍ മൂന്ന് യുവാക്കള്‍ക്ക് ഒരു വര്‍ഷം തടവ്

 


ദുബൈ: (www.kvartha.com 07.12.2016) 17 വയസുള്ള ഇന്ത്യക്കാരിയെ കാറിനുള്ളില്‍ ബലമായി കയറ്റിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ മൂന്നു പേരെ ഒരു വര്‍ഷം തടവിന് ദുബൈ കോടതി ശിക്ഷിച്ചു. 24 കാരനായ ബംഗ്ലാദേശി സുഹൃത്തും, ഇയാളുടെ സുഹൃത്തുക്കളായ 28 വയസുള്ള പാക് പൗരനും, ഒരു എമാറാത്തിയും ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

ദുബൈയില്‍ 17 വയസുള്ള ഇന്ത്യക്കാരിയെ കാറിനുള്ളില്‍ പീഡിപ്പിച്ച കേസില്‍ മൂന്ന് യുവാക്കള്‍ക്ക് ഒരു വര്‍ഷം തടവ്

2015 ഒക്ടോബറില്‍ അല്‍ മുഹൈസനയിലായിരുന്നു സംഭവം. ശിക്ഷ അനുഭവിച്ച ശേഷം ബംഗ്ലാദേശ്, പാകിസ്താന്‍ പൗരന്‍മാരെ നാട് കടത്താനും കോടതി ഉത്തരവിട്ടു. മൂന്നുപേര്‍ക്കുമൊപ്പം അജ്മാനിലേക്ക് പോയപ്പോഴായിരുന്നു പെണ്‍കുട്ടി പീഡനത്തിന് ഇരയായത്.

'കാറില്‍ അജ്മാനിലേക്ക് പോകുന്ന വഴി പ്രതികള്‍ മദ്യം കഴിച്ചു. എന്നാല്‍ താന്‍ അതിന് തയ്യാറായില്ല. പിന്നീട് തന്നെയും കൊണ്ട് മുഹൈസനയിലേക്ക് തിരിച്ചുവന്നു. അവിടെ ഒറ്റപ്പെട്ട സ്ഥലത്ത് കാര്‍ നിര്‍ത്തിയ ശേഷം ഒരാള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെട്ടു. മറ്റു രണ്ടു പേരും കാറിന് പുറത്തായിരുന്നു. വഴങ്ങാതിരുന്നപ്പോള്‍ തന്റെ ഫോണുമെടുത്ത് അയാള്‍ കാറിന് പുറത്തിറങ്ങി പിറകിലുള്ള മറ്റൊരു കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു. പിറകിലെ കാറില്‍ കയറിയ തന്നെ ആദ്യം ബംഗ്ലാദേശി യുവാവും പിന്നീട് മറ്റു രണ്ടു പേരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

അതേസമയം പ്രതികള്‍ക്ക് 13 ദിവസത്തിനകം മേല്‍ കോടതിയില്‍ അപ്പീല്‍ നല്‍കാം.

SUMMARY: Three men have been jailed for one year each for having sex with the 17-year-old girlfriend of one of them in a car and taking away her phone. The 17-year-old Indian girl was in the car of her 24-year-old Bangladeshi friend, when he and his 28-year-old Pakistani friend and an Emirati man, according to her statement, gang-raped her in Al Muhaisnah in October 2015.

Keywords : Dubai, Molestation, Indian, Girl, Investigates, Accused, Pakistan, Bangladesh, Gulf, 3 jailed for forcing girl to have sex in car.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia