ദുബൈയില്‍ 22,000 അനധികൃത താമസക്കാര്‍ പിടിയില്‍

 


ദുബൈയില്‍ 22,000 അനധികൃത താമസക്കാര്‍ പിടിയില്‍
ദുബൈ: ദുബൈയില്‍ 22,000 അനധികൃത താമസക്കാരെ പിടികൂടിയതായി അധികൃതര്‍ വ്യക്തമാക്കി. പിടിയിലായവരില്‍ ഭൂരിഭാഗവും ഏഷ്യക്കാരാണ്‌. ജോലിതേടി ദുബൈയിലെത്തിയവരാണ്‌ പിടിയിലായവര്‍. 201 ദുബൈയില്‍ പിടിയിലാവരേക്കാള്‍ കൂടുതലാണ്‌

2012ല്‍ പിടിയിലായവരുടെ എണ്ണം. എന്നാല്‍ 2009ല്‍ 45,549പേര്‍ ദുബൈയില്‍ പിടിയിലായതായാണ്‌ കണക്ക്. അന്ന്‌ പിടിയിലായവരില്‍ 32,186 പേര്‍ ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു. 

അനധികൃത കുടിയേറ്റവും താമസവും തടയാന്‍ ശക്തമായ നിയമനടപടികള്‍ കൈകൊണ്ടിട്ടും അനധികൃത താമസക്കാരുടെ കണക്കുകളില്‍ കാര്യമായ മാറ്റമില്ലാത്തത് അധികൃതര്‍ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. 

2012ല്‍ പിടിയിലായ 90 ശതമാനം പേരും ഏഷ്യന്‍ രാജ്യക്കാരാണെന്ന്‌ ക്രിമിനല്‍ ഇന്‍ വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്മെന്റ് മേധാവി ബ്രിഗേഡിയര്‍ ഖലീല്‍ അല്‍ മന്‍സൂരി അറിയിച്ചു.

SUMMERY: More than 22,000 people, mostly Asians, tried to sneak into Dubai last year in search of jobs but were captured by authorities within an intensified drive to stem illegal immigration, according to a senior police officer.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia