SWISS-TOWER 24/07/2023

രോഗബാധിതനായ ഒമാന്‍ സുല്‍ത്താനു മസ്‌ക്കറ്റില്‍ ഇന്ത്യന്‍ ബ്രാഹ്മണരുടെ ഹോമം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മസ്‌ക്കറ്റ്: (www.kvartha.com 12.11.2014) രോഗബാധിതനായ സുല്‍ത്താനുവേണ്ടി ഒമാനിലെ ഇന്ത്യന്‍ ബ്രാഹ്മണര്‍ ഹോമം ആരംഭിച്ചു. മസ്‌ക്കറ്റിലാണ് 5 ദിവസം നീളുന്ന ഹോമം നടത്തുന്നത്. നവംബര്‍ 9നായിരുന്നു ഹോമം ആരംഭിച്ചത്.

ബാംഗ്ലൂരിലെ പ്രമുഖ ജ്യോതിഷിയും വാസ്തു വിദഗ്ദ്ധനുമായ ചന്ദ്രശേഖര്‍ സ്വാമിയാണ് ഹോമത്തിന് നേതൃത്വം നല്‍കുന്നത്. 22 ബ്രാഹ്മണര്‍ ഹോമത്തില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തിലേയും മംഗലാപുരത്തേയും വേദ ബ്രാഹ്മണരും ഇവരില്‍ ഉള്‍പ്പെടുന്നു.

മസ്‌ക്കറ്റിലെ ബര്‍ഖ പട്ടണത്തില്‍ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന സ്ഥലത്താണ് ഹോമം നടക്കുന്നത്. മസ്‌ക്കറ്റ് എയര്‍പോര്‍ട്ടില്‍ നിന്നും 41 കിമീ അകലെയാണിത്. ഹോമത്തില്‍ സുല്‍ത്താന്റെ കുടുംബാംഗങ്ങളും പങ്കെടുക്കുന്നതായി സ്വാമി അറിയിച്ചു.

രോഗബാധിതനായ ഒമാന്‍ സുല്‍ത്താനു മസ്‌ക്കറ്റില്‍ ഇന്ത്യന്‍ ബ്രാഹ്മണരുടെ ഹോമം മഹാ ധന്വന്തരി യാഗം, പൂര്‍ണ നവഗ്രഹ ശാന്തി ഹോമം, മഹാ മൃത്യുജ്ഞയ യാഗം, മഹാ വിഷ്ണു യാഗം തുടങ്ങിയവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഭിഷേക് അമിതാഭ് ബച്ചന്റെ സഹോദരന്‍ അജിതാഭ് ബച്ചന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാംഗ്ലൂരിലെ ചന്ദ്രശേഖര സ്വാമിയുടെ വസതിയിലെത്തിയതോടെയാണ് അദ്ദേഹം മാധ്യമശ്രദ്ധ നേടിയത്. ബച്ചന്റേയും ഐശ്വര്യ റായുടേയും വിവാഹത്തിന് മുന്നോടിയായി പൊരുത്തം നോക്കാനായിരുന്നു ഇത്. യുഎസിലെ പുതുതായി പണിതുയര്‍ത്തിയ വേള്‍ഡ് ട്രേഡ് സെന്ററിലും ഇദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തിയിരുന്നു.

SUMMARY:
Bengaluru:The Indian Diaspora in Oman has started a five-day homa at Muscat from 9th of November for the wellbeing of the 72-year-old ruler of Oman who is reportedly suffering from colon cancer and has been receiving treatment for the past few months.

Keywords: Indian Dispora, Oman, Sulthan, Colon Cancer, Bangalore, Homa, Yaga,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia