സൗദിയില്‍ കൂട്ടവാഹനാപകടം; ഇടിച്ചത് 20 കാറുകള്‍, പാലത്തിനുമുകളില്‍ കാര്‍ ബ്രേക്കിട്ടപ്പോള്‍ നിരനിരയായി ഇടിയുടെ പൊടിപൂരം, ആളപായം ഒഴിവായത് തലനാരിഴയ്ക്ക്

 


റിയാദ്: (www.kvartha.com 04.02.2020) സൗദിയില്‍ 20 കാറുകള്‍ കൂട്ടിയിടിച്ച് അപകടം. കിങ് ഫഹദ് റോഡിലെ പാലത്തിനുമുകളില്‍ വച്ച് കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. പാലത്തിനുമുകളില്‍ വച്ച് കാര്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ പിറകെ വന്ന കാര്‍ മുന്നിലെ കാറിനിടിക്കുകയായിരുന്നു. ഇതുപോലെ 20 വാഹനങ്ങളാണ് ഒന്നിനുപിറകെ ഒന്നായി ഇടിച്ചത്.

അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കുകളില്ല. നിസാര പരിക്കേറ്റ ഒരാള്‍ക്ക് സംഭവസ്ഥലത്തുവെച്ച് റെഡ് ക്രസന്റ് സംഘം പ്രഥമശുശ്രൂഷ നല്‍കി. അതേസമയം ആശുപത്രിയിലേക്ക് മാറ്റാന്‍ ഇയാള്‍ വിസമ്മതിക്കുകയായിരുന്നു. അപകടത്തില്‍ വാഹനങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ട്. 

സൗദിയില്‍ കൂട്ടവാഹനാപകടം; ഇടിച്ചത് 20 കാറുകള്‍, പാലത്തിനുമുകളില്‍ കാര്‍ ബ്രേക്കിട്ടപ്പോള്‍ നിരനിരയായി ഇടിയുടെ പൊടിപൂരം, ആളപായം ഒഴിവായത് തലനാരിഴയ്ക്ക്
Keywords:  Riyadh, News, Gulf, World, Accident, Car, Injured, Car accident, Road, Break, Bridge, 20 cars collided in road accident in Saudi  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia