റിയാദിലും ജിദ്ദയിലുമായി 2 മലയാളികള്‍ മരിച്ചു

 


ADVERTISEMENT

റിയാദ്: (www.kvartha.com 25.05.2021) സൗദിയില്‍ തിങ്കളാഴ്ച രണ്ടു മലയാളികള്‍ മരിച്ചു. റിയാദില്‍ തിരൂര്‍ ബി പി അങ്ങാടി ആലുങ്ങല്‍ സ്വദേശി തൊടിശ്ശേരി വീട്ടില്‍ വളപ്പില്‍  നാലകത്ത്  അബ്ദുറഹിമാന്‍ (58) റിയാദില്‍ നിര്യാതനായി. പിതാവ് : മുഹ് മദ്, മാതാവ് ആമിന. ഭാര്യ: ആമിന. മക്കള്‍: മുഹ് മദ് ഷെഫീല്‍, അനസ് റഹ് മാന്‍, ഹബീബ് റഹ് മാന്‍. മരുമക്കള്‍: ബിജ്ന, നൂര്‍ജഹാന്‍, ഫരീദ. സഹോദരങ്ങള്‍: സി എം സലീം, മുസ്തഫ, ഫിറോസ്, ഫാത്തിമ, കദീജ, ഷഹല. 
Aster_MIMS

ജിദ്ദയില്‍ വളാഞ്ചേരി തിരുവേഗപ്പുറ സ്വദേശി കിണങ്ങാട്ടില്‍ ഉസ്മാന്‍ (52) ആണ് ജോലിക്കിടെ ജിദ്ദയില്‍ കുഴഞ്ഞുവീണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ജോലിക്കെത്തിയ ഇദ്ദേഹം രാവിലെ ഒമ്പതരയോടെ  ഫാര്‍മസിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. 25 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന ഉസ്മാന്‍ 12 വര്‍ഷമായി ജിദ്ദ മദീനറോഡ് റഹീലി പോളിക്ലിനിക്കിലെ ഫാര്‍മസിയിലാണ് ജോലി. പിതാവ്: ഹംസ ഹാജി. മാതാവ്: നബീസ. ഭാര്യ: ഫൗസിയ. മക്കള്‍: മുഹ് മദ് ആഷിഖ് (24), അല്‍ സാബിത്ത് (12).

റിയാദിലും ജിദ്ദയിലുമായി 2 മലയാളികള്‍ മരിച്ചു

Keywords:  Riyadh, News, Gulf, World, Death, 2 Malayalies died in Saudi
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia