റാസല്‍ ഖൈമയില്‍ റോഡപകടങ്ങളില്‍ രണ്ട് മരണം

 


റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ 24 മണിക്കൂറിനിടയിലുണ്ടായ വിത്യസ്ത റോഡപകടങ്ങളില്‍ രണ്ട് പേര്‍ മരിച്ചു. യുഎഇ പൗരനും ഏഷ്യക്കാരനുമാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ 48കാരനായ എമിറേറ്റി കൊല്ലപ്പെട്ടു. ഖോര്‍ ഖുയ്‌റിന് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ കോണ്‍ക്രീറ്റ് ബാരിക്കേഡില്‍ ഇടിച്ച് തകരുകയായിരുന്നു.

റാസല്‍ ഖൈമയില്‍ റോഡപകടങ്ങളില്‍ രണ്ട് മരണംമറ്റൊരു ആക്‌സിഡന്റില്‍ 58കാരനായ ഏഷ്യക്കാരനാണ് മരിച്ചത്. ഇയാള്‍ ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല. റോഡ് മുറിച്ചുകടക്കുമ്പോള്‍ വാഹനം വന്നിടിച്ചാണ് ഇയാള്‍ മരിച്ചത്. മനാര്‍ മാളിന് സമീപമായിരുന്നു അപകടം. അറബ് പൗരനാണ് വാഹനമോടിച്ചിരുന്നത്.

SUMMARY: Two people, a UAE citizen and an Asian expatriate, were killed in road accidents in Ras Al Khaimah during the past 24 hours.

Keywords: UAE, Accident, Accidental Death, Ras Al Khaima, Asian,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia