പിഞ്ചുമക്കളെ വീട്ടില്‍ തനിച്ചാക്കി മാതാപിതാക്കള്‍ വിവാഹത്തിന് പോയി; രണ്ട് കുട്ടികള്‍ വെന്തുമരിച്ചു

 


റിയാദ്: (www.kvartha.com 06.10.2015) വീട്ടിലുണ്ടായ അഗ്‌നിബാധയില്‍ രണ്ട് പിഞ്ചുകുട്ടികള്‍ വെന്തുമരിച്ചു. മാതാപിതാക്കള്‍ വിവാഹാഘോഷത്തില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ് അഗ്‌നിബാധയുണ്ടായത്.

രണ്ട് വയസും 8 മാസവും പ്രായമായ കുട്ടികള്‍ മാത്രമായിരുന്നു അപകടം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നത്. അപകടമറിഞ്ഞ് സ്ഥലത്തെത്തിയ ഡിഫന്‍സ് ഫോഴ്‌സിന് കുട്ടികളുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങളാണ് കണ്ടുകിട്ടിയത്.

നജ്‌റാന്‍ പ്രവിശ്യയിലാണ് ദുരന്തമുണ്ടായതെന്ന് സബ്ഖ് പത്രം റിപോര്‍ട്ട് ചെയ്തു. എസിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധയ്ക്ക് കാരണമായത്.

പിഞ്ചുമക്കളെ വീട്ടില്‍ തനിച്ചാക്കി മാതാപിതാക്കള്‍ വിവാഹത്തിന് പോയി; രണ്ട് കുട്ടികള്‍ വെന്തുമരിച്ചു


SUMMARY: Two Saudi babies were charred to death after their house in the Gulf Kingdom caught fire while their parents left them on their own and went for a wedding.

Keywords: Saudi Arabia, fire, Children, Burnt to death,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia