ഖത്തറില്‍ 153 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 2210 ആയി

 


ദോഹ: (www.kvartha.com 08.04.2020) ഖത്തറില്‍ 153 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2210 ആയി. കഴിഞ്ഞ ദിവസങ്ങളിലായി വിദേശത്ത് നിന്ന് ഖത്തറിലേക്ക് എത്തിയവര്‍, നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍, വിദേശി തൊഴിലാളികള്‍ എന്നിവരിലാണ് പുതുതായി രോഗം കണ്ടെത്തിയത്. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം ഖത്തറില്‍ 28 പേര്‍ രോഗമുക്തി നേടി. ഇതുവരെ മൊത്തം രോഗം ഭേദമായവരുടെ എണ്ണം 178 ആയി. ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കെല്ലാം ഏറ്റവും മികച്ച പരിചരണം ലഭ്യമാക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഖത്തറില്‍ 153 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 2210 ആയി

Keywords:  Doha, News, Gulf, World, COVID19, Treatment, Health, Qatar,Coronavirus, Health department, 153 new Covid 19 cases in Qatar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia