ശെയ്ഖ് സെയ്ദ് റോഡില്‍ 15 കാറുകള്‍ കൂട്ടിയിടിച്ചു

 


ദുബൈ: (www.kvartha.com 22/02/2015) ശനിയാഴ്ച നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായുണ്ടായ വാഹനാപകടങ്ങളില്‍ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ചയുണ്ടായ ശക്തമായ പൊടിക്കാറ്റില്‍ സൂചന ബോര്‍ഡുകള്‍ പറന്നുപോയതിനാലാണ് അപകടമുണ്ടായതെന്ന് ദുബൈ ട്രാഫിക് പോലീസ് ഡയറക്ടര്‍ കേണല്‍ സൈഫ് മുഹൈർ അൽ മസ്റൂഈ പറഞ്ഞു.

ശെയ്ഖ് സെയ്ദ് റോഡില്‍ 15 കാറുകള്‍ കൂട്ടിയിടിച്ചതായും അദ്ദേഹം അറിയിച്ചു. കാറില്‍ കുടുങ്ങിയ ഒരാള്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.

ശെയ്ഖ് സെയ്ദ് റോഡില്‍ 15 കാറുകള്‍ കൂട്ടിയിടിച്ചുശെയ്ഖ് സെയ്ദ് റോഡിലുണ്ടായ മറ്റൊരപകടത്തില്‍ മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 8 പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ക്ക് പ്രാഥമീക ചികില്‍സ നല്‍കി വിട്ടയച്ചു.

SUMMARY:
Dubai: Nine people were injured in several accidents that took place on Saturday during the sandstorm.

Keywords: UAE, Sharjah, Truck, Emirates Road, Accident, Driver, Burnt,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia