അഞ്ച് വര്‍ഷം മകളെ ബലാല്‍സംഗം ചെയ്ത പിതാവിന് 13 വര്‍ഷം തടവും 2000 ചാട്ടയടിയും

 


ജിദ്ദ: (www.kvartha.com 03.08.2015) അഞ്ച് വര്‍ഷത്തോളം മകളെ ബലാല്‍സംഗം ചെയ്ത പിതാവിന് 13 വര്‍ഷം തടവും 2000 ചാട്ടയടിയും. ജിദ്ദ കോടതിയാണ് ശിക്ഷ വിധിച്ചത്. പിതാവിന് വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂട്ടറുടെ വാദം കോടതി തള്ളി.


20 വയസ് കഴിഞ്ഞ യുവതിയെ മാതാവും സഹോദരനും വീട്ടിലില്ലാത്ത തക്കം നോക്കിയാണ് പിതാവ് പീഡിപ്പിച്ചിരുന്നത്. മകളെ പിതാവ് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയുണ്ട്.

ഒരിക്കല്‍ പിതാവിന്റെ ആവശ്യത്തിന് വഴങ്ങാതിരുന്ന യുവതിയെ പ്രതി ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് യുവതിയെ ചികില്‍സയ്ക്കായി ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രിയില്‍ നിന്നും മടങ്ങിയ മകളെ പ്രതി വീണ്ടും ക്രൂരമായി മര്‍ദ്ദിക്കുകയും ഒടുവില്‍ മകള്‍ ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയുമായിരുന്നു.

പിതാവിനെതിരെ പെണ്‍കുട്ടി ചുമത്തിയ ആരോപണങ്ങള്‍ ശരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
അഞ്ച് വര്‍ഷം മകളെ ബലാല്‍സംഗം ചെയ്ത പിതാവിന് 13 വര്‍ഷം തടവും 2000 ചാട്ടയടിയും

SUMMARY: JEDDAH — The General Court in Jeddah sentenced a father to 13 years in jail and 2,000 lashes of the whip for raping his daughter over a five-year period.

Keywords: Saudi Arabia, Jeddah, Father, Daughter, Rape,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia