സോഷ്യല്‍ മീഡിയയിലെ അശ്ലീല ചിത്രങ്ങള്‍; യുഎഇയില്‍ 102ഓളം പേരെ ഭീഷണിപ്പെടുത്തി പണം തട്ടി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഉമ്മുല്‍ഖുവൈന്‍: (www.kvartha.com 16.07.2017) കഴിഞ്ഞ എട്ട് മാസത്തിനിടെ സോഷ്യല്‍ മീഡിയയിലെ തട്ടിപ്പിനിരയായവര്‍ നൂറിലധികം. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയ സൈറ്റുകളില്‍ ലൈംഗീക, സാമ്പത്തീക തട്ടിപ്പിനിരയായവരാണിവര്‍.

70 സ്ത്രീകളും 32 പുരുഷന്മാരുമാണ് തട്ടിപ്പിനിരയായത്. ഇതില്‍ ഒരു ഡോക്ടറും ഉള്‍പ്പെടും.

വിവാഹം നടത്തിക്കൊടുക്കാമെന്ന വ്യാജേന വിവരങ്ങള്‍ നല്‍കി തട്ടിപ്പിലകപ്പെട്ട യുവതികളും നിരവധിയാണ്. ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിനിരയായവരും കുറവല്ല.

ആവശ്യപ്പെടുന്ന പണം നല്‍കിയില്ലെങ്കില്‍ അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘങ്ങള്‍ പണം തട്ടുന്നത്.

20 മുതല്‍ 25 വരെ വയസിനിടയിലുള്ളവരാണ് തട്ടിപ്പിനിരയായിട്ടുള്ളത്. ഉമ്മുല്‍ ഖുവൈന്‍ പോലീസ് കഴിഞ്ഞ വര്‍ഷം നവംബറില്‍ ആരംഭിച്ച ' ഇത്‌മയിൻ ലാണ് തട്ടിപ്പിനിരയായവര്‍ പരാതി നല്‍കിയത്.

സോഷ്യല്‍ മീഡിയയിലെ അശ്ലീല ചിത്രങ്ങള്‍; യുഎഇയില്‍ 102ഓളം പേരെ ഭീഷണിപ്പെടുത്തി പണം തട്ടി

24 മണിക്കൂറും പോലീസിന്റെ ഈ സേവനം ലഭ്യമാണ്. (050-9990855 എന്ന നമ്പറിലോ അല്ലെങ്കില്‍ ocdept@moi.gov.ae വെബ്‌സൈറ്റിലോ ഇത് സംബന്ധിച്ച് പരാതി നല്‍കാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The Umm Al Quwain Police have managed to assist 102 people who fell prey to physical and financial extortion on Facebook, Instagram, and Snapchat in eight months.

Keywords: Gulf, UAE, Umm Al Quwain
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia