ഒമാനില്‍ 102 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 1,716 ആയി

 


ADVERTISEMENT

മസ്‌കത്ത്: (www.kvartha.com 23.04.2020) ഒമാനില്‍ വ്യാഴാഴ്ച 102 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 1,716 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 33 ഒമാനികളും 69 വിദേശികളുമാണ്. രാജ്യത്ത് വ്യാഴാഴ്ച 69 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 307 ആയി.

ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് മസ്‌കത്ത് ഗവര്‍ണറേറ്റിലാണ്. ഒമാനില്‍ കൊവിഡ് ബാധിച്ച് എട്ട് പേരാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്.

ഒമാനില്‍ 102 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 1,716 ആയി

Keywords:  Muscat, News, Gulf, World, COVID19, Health, Treatment, Trending, Patient, Oman, 102 new coronavirus cases reported in Oman
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia